ഐ.പി.എല്‍ 2023ലെ നാലാം മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്.
‘ഞങ്ങള്‍ ടോട്ടല്‍ ചെയ്‌സ് ചെയ്യാന്‍ ആഗ്രഹിക്കുകയാണ്. ഈ മത്സരത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം തന്നെ മികച്ചതായിരുന്നു. ഇനിയെല്ലാം കളിക്കളത്തില്‍,’ എന്നായിരുന്നു ടോസ് നേടിയ ശേഷം ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ നയിക്കുന്ന ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞത്.
ടോസ് നഷ്ടപ്പെട്ടതിലുള്ള നിരാശ സഞ്ജു സാംസണ്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ടോസ് വിജയിക്കുകയാണെങ്കില്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കാനായിരുന്നു രാജസ്ഥാനും പദ്ധതിയിട്ടിരുന്നത്.
‘ടോസ് നഷ്ടപ്പെട്ടതിനാല്‍ ഞങ്ങള്‍ക്കൊരു ചോയ്‌സും ഇല്ലാതെ പോയി. ഗെയിമിനായി കാത്തിരിക്കുന്നു. ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ മികച്ച രീതിയില്‍ തന്നെ തുടങ്ങുക എന്നത് വളരെ പ്രധാനമാണ്,’ സഞ്ജു പറഞ്ഞു.
പേസര്‍ കെ.എം. ആസിഫും ഫാസ്റ്റ് ബൗള്‍ ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും രാജസ്ഥാനൊപ്പം അരങ്ങേറ്റം കുറിക്കുമ്പോള്‍ നാല് താരങ്ങളാണ് മറുവശത്ത് സണ്‍റൈസേഴ്‌സിനായി അരങ്ങേറ്റം കുറിക്കുന്നത്.
ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, ആദില്‍ റഷീദ്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് സണ്‍റൈസേഴ്‌സിനായി തങ്ങളുടെ ഡെബ്യൂ മാച്ചിനിറങ്ങുന്നത്.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്:
ജോസ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍. അശ്വിന്‍, കെ.എം. ആസിഫ്, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ്:
മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), ആദില്‍ റഷീദ്, ടി. നടരാജന്‍, ഉമ്രാന്‍ മാലിക്, ഫസലാഖ് ഫാറൂഖി, അബ്ദുള്‍ സമദ്, വിവ്രാന്ത് ശര്‍മ, ഉപേന്ദ്ര വര്‍മ, മായങ്ക് മാര്‍ക്കണ്ഡേ.
Content Highlight: Sanju Samson about the toss