ദല്‍ഹി: ഐ.പി.എല്‍ പത്താം സീസണിലെ 52ാം മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് നിരാശജനകമായ തുടക്കം. യുവതാരങ്ങളായ സഞ്ജു സാംസണ്‍ ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ദല്‍ഹിക്ക് തുടക്കത്തിലേ നഷ്ടമായത്.
Also read പഠനവും ഫുട്‌ബോളുമായി നടന്ന ആ ഇരുപത്തൊന്നുകാരി കാശ്മീരില്‍ പൊലീസിനെ കല്ലെറിയാന്‍ കാരണം ഇതാണ്
മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റാണ് ദല്‍ഹിക്ക് നഷ്ടമായത്. ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ ആദ്യ ഓവറിന്റെ അവസാന പന്തിലായിരുന്നു സഞ്ജു റണ്ണൗട്ടിലൂടെ പുറത്തായത്. ബാറ്റ് ചെയ്യുകയായിരുന്ന കരുണ്‍ നായര്‍ ഓഫ് സൈഡിലേക്ക് കളിച്ച പന്തില്‍ റണ്‍സിനായ് ഓടിയ സഞ്ജു ബെന്‍സ്‌റ്റോക്‌സിന്റെ നേരിട്ടുള്ള ഏറിലാണ് പുറത്തായത്.
സാധാരണ ഗതിയില്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് ആദ്യം റണ്ണിനായ് ഓടുന്നതും ലക്ഷ്യത്തിലെത്തുന്നതുമെങ്കില്‍ വിക്കറ്റിനിടയിലെ ഓട്ടത്തില്‍ സഞ്ജുവിനെ തികച്ചും അലസനായാണ് കാണപ്പെട്ടത്.
പന്ത് സ്റ്റോക്‌സിന്റെ കയ്യില്‍ ലഭിച്ച ശേഷമായിരുന്നു സഞ്ജു ഓട്ടത്തിന്റെ വേഗത കൂട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ താരത്തിന് ഒരവസരവും നല്‍കാതെ സ്‌റ്റോക്‌സ് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. 4 പന്തില്‍ 2 റണ്‍സുമായാണ് സഞ്ജു പുറത്തായത്. സഞ്ജു പുറത്തായപ്പോള്‍ സഹതാരത്തിന്റെ മനോഭാവത്തിലുള്ള പ്രതിഷേധം കരുണ്‍ പ്രകടിപ്പിക്കുകയും ചെയ്തു.
നേരത്തെ ടോസ് നേടിയ ദല്‍ഹി ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏടുവില്‍ വിവരം കിട്ടുമ്പോള്‍ 7.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സാണ് എടുത്തിട്ടുള്ളത്. 34 റണ്‍സുമായ് കരുണ്‍ നായരും 26 റണ്‍സുമായ് റിഷഭ് പന്തുമാണ് ക്രിസില്‍.
വീഡിയോ: