| Monday, 2nd July 2018, 4:47 pm

ബാഹുബലിയെയും കടത്തിവെട്ടി 'സഞ്ജു'വിന്റെ റെക്കോര്‍ഡ് കളക്ഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒറ്റ ദിവസംകൊണ്ടു നേടിയ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജു. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം ജൂണ്‍ 29നാണ് തിയറ്ററുകളിലെത്തിയത്.


ALSO READ: അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവർ; പ്രതികരണവുമായി പിണറായി വിജയൻ


ബാഹുബലിയുടെ രണ്ടാം ഭാഗമായിരുന്നു ഇതുവരെയുള്ളതില്‍ വെച്ച് ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ.

ബാഹുബലി 2 നേടിയത് 46.50 കോടിയായിരുന്നു എങ്കില്‍ ഒറ്റ ദിവസത്തില്‍ സഞ്ജു നേടിയത് 46.70 കോടി രൂപയാണ്. ഇതാണ് രാജ്കുമാര്‍ ഹീരാനിയുടെ പുതിയ ചിത്രം റെക്കോര്‍ഡ് നേടാന്‍ കാരണമായത്. ഞായറാഴ്ചയായിരുന്നു സ്ഞ്ജു റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്.


ALSO READ: ബിഷപ്പ് പീഡിപ്പിച്ചുവെന്ന് മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയിരുന്നു; കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൈയ്യൊഴിഞ്ഞെന്നും കന്യാസ്ത്രീയുടെ മൊഴി


സഞ്ജു തിയറ്ററിലിറങ്ങിയ ആദ്യ ദിവസം നേടിയതു 34.75 കോടിയായിരുന്നു. മൂന്ന് ദിവസംകൊണ്ട് വാരിക്കൂട്ടിയത് 120.06 കോടിയും.

ഇതോടെ ഈ വര്‍ഷം 100 കോടി ക്ലബിലെത്തുന്ന ഏഴാമത്തെ ചിത്രമാവുകയാണ് സഞ്ജു. വീക്കെന്‍ഡ് കളക്ഷനിലും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ ബോളിവുഡ് ചിത്രം. സഞ്ജയ് ലീല ബന്‍സാലിയുടെ “പദ്മാവത്” ആയിരുന്നു ഇതുവരെ വീക്കെന്‍ഡ് കളക്ഷനില്‍ മുന്നില്‍.


ALSO READ: സംവിധായകന്‍ കമലിന്റെ പ്രസ്താവനക്കെതിരെ മുതിര്‍ന്ന താരങ്ങള്‍; മന്ത്രിക്ക് പരാതി നല്‍കി


സിനിമയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങളെ നേരിട്ട നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ബയോപിക് ചിത്രത്തില്‍ മികച്ച പ്രകടനമാണ് സഞ്ജയ് ദത്തായി എ്ത്തുന്ന രണ്‍ബീര്‍ കപൂര്‍ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

We use cookies to give you the best possible experience. Learn more