| Monday, 14th August 2017, 6:16 pm

'യോഗിയെ വെള്ളപൂശാന്‍ ബി.ജെ.പി ഐ.ടി സെല്‍ കിണഞ്ഞ് ശ്രമിക്കുന്നു'; യോഗി പാവാടാ ക്യാംപെയ്‌നെ പൊളിച്ച് സഞ്ജിവ് ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ഗോരഖ്പൂര്‍ കൂട്ടക്കൊലയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി ബി.ജെ.പിയുടെ ഐ.ടി സെല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണെന്ന് സഞ്ജീവ് ഭട്ട്. ഡോ.കഫീല്‍ ഖാനെതിരെ നടത്തുന്ന ബി.ജെ.പി പ്രചരണങ്ങളുടെ മുനയൊടിച്ചു കൊണ്ടാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ സഞ്ജീവ് ബട്ട് രംഗത്തെത്തിയിരിക്കുന്നത്.

“ഡോ.കഫീലിനെ പുറത്താക്കിയത് യാതൊരു വിശദീകരണവും നല്‍കാതെയാണ്. ദുരന്തത്തില്‍ മരിച്ചുപോയ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ തന്നെ പറയുന്നു കഫീലിന്റെ ഇടപെടലാണ് മരണസംഖ്യ കുറച്ചതെന്ന്.”

ഗോരഖ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഹിന്ദി പ്രൊഫസറായ ചിത്തരഞ്ചന്‍ മിശ്രയുടെ വാക്കുകളിലും കഫീല്‍ ഖാന്‍ നന്നായ ഇടപെട്ടു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് കഫീലിനെതിരെയുള്ള പ്രചരണത്തിനു മുന്നിലെന്നും അദ്ദേഹം വാദിക്കുന്നു.


Also Read: ഗോരഖ്പൂര്‍ ദുരന്തം; യോഗി ആദിത്യനാഥ് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ


മാത്രമല്ല ഗോരഖ്പൂരിലെ പ്രദേശവാസികള്‍ പറയുന്നത് ഈ ദുരന്തത്തിനെല്ലാം കാരണം ഗോരഖ്പൂരിലെ ഡി.എം ആയ രാജീവ് റൗത്തേലയും ബി.ആര്‍.ഡി ആശുപത്രിയിലെ സൂപ്രണ്ട് ശ്രീവാസ്തവയുമാണെന്നാണ്. ആശുപത്രി പ്രിന്‍സിപ്പാളിനെക്കാളും ഉത്തരവാദിത്വം സൂപ്രണ്ടിനാണ് എന്നാണ് നാട്ടുകാരുടെ പക്ഷം.

യോഗി സര്‍ക്കാരിനെ വെള്ളപൂശാന്‍ ഐ.ടി സെല്ലുകള്‍ കിണഞ്ഞ് ശ്രമിക്കുകയാണെന്നും ദൈനിക്ഭാരത്, വൈറല്‍ ഇന്‍ ഭാരത് തുടങ്ങിയ സൈറ്റുകളില്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയാണെന്നും സഞ്ജീവ് ഭട്ട് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന പുഷ്പ ഗ്യാസ് ഏജന്‍സിയുടെ ഉടമ മനീഷ് ഭണ്ഡാരിയും അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും തമ്മിലുള്ള സൗഹൃദത്തെ മറയാക്കി ദുരന്തത്തെ ഒരു സമാദ്‌വാദി ഗൂഢാലോചനയാക്കാനാണ് ബി.ജെ.പി ശ്രമമെന്ന് ഭട്ട് പറയുന്നു. എന്നാല്‍ യോഗി അധികാരത്തിലേറിയശേഷമാണ് അതുവരെ ഓക്‌സിജന്‍ വിതരണം ചെയ്തിരുന്ന പ്രവീണ്‍ മോദിയെ മാറ്റി പകരം മനീഷ് ഭണ്ഡാരിയെ വിതരണമേല്‍പ്പിച്ചതെന്നു പറഞ്ഞാണ് സഞ്ജീവ് ഭട്ടിന്റെ പോസ്റ്റ്.

സഞ്ജിവ് ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

We use cookies to give you the best possible experience. Learn more