| Monday, 20th August 2018, 11:22 am

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മോദി വിസമ്മതിക്കുന്നതിന്റെ കാരണം ഇതാണ്; പ്രധാനമന്ത്രിയെ ട്രോളി സഞ്ജീവ് ഭട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ ട്രോളി ഗുജറാത്തിലെ ഐ.പി.എസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ട്. കഷ്ടപ്പെട്ട് നേടിയ ആ പദവി മോദിക്ക് മറ്റാരുമായി പങ്കുവെക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണെന്നാണ് സഞ്ജീവ് ഭട്ടിന്റെ പരിഹാസം.

“ചോദ്യം: എന്തുകൊണ്ടാണ് കേരളത്തിലെ വെള്ളപ്പൊക്കത്തെ മോദി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത്?

ഉത്തരം: അദ്ദേഹം കഷ്ടപ്പെട്ട് നേടിയ ആ ടൈറ്റില്‍ മറ്റൊരു ദുരന്തവുമായും പങ്കുവെക്കാന്‍ താല്‍പര്യമില്ലാത്തതാണ് കാരണം. ” എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ ട്വീറ്റ്.

Also Read:നീന്തല്‍താരം സജന്‍ പ്രകാശിന്റെ ബന്ധുക്കളെ മൂന്ന് ദിവസമായി കാണാനില്ല: ഇടുക്കിയിലെ വീട് ഒലിച്ചുപോയി

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

“പ്രിയ പ്രധാനമന്ത്രി, ഒട്ടും അമാന്തിക്കാതെ കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കൂ. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്.” എന്നായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ട്വീറ്റ്.

Also Read:“Thanks”; പ്രളയത്തില്‍ നിന്ന് രക്ഷിച്ച നേവി ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ നന്ദിയെഴുതി മലയാളികള്‍

കഴിഞ്ഞദിവസം പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയും കേന്ദ്രസര്‍ക്കാറിനു മുമ്പാകെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more