ബെംഗളൂരു: ഏത് വിധേയനയും കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനായി ശ്രമിക്കുന്ന ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്.
പാര്‍ലമെന്ററി നടപടികള്‍, ജനാധിപത്യ മൂല്യങ്ങള്‍, അധാര്‍മിക സഖ്യം, ഗവര്‍ണറുടെ സവിശേഷാധികാരം തുടങ്ങിയ വാക്കുകള്‍ ആദ്യമായി സംഘഭക്തരുടെ വായില്‍ നിന്നും വരുന്നത് കേട്ടു എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ പരാമര്‍ശം.
“”പാര്‍ലമെന്ററി നടപടികള്‍, ജനാധിപത്യ മൂല്യങ്ങള്‍അധാര്‍മിക സഖ്യം, ഗവര്‍ണറുടെ സവിശേഷാധികാരം തുടങ്ങിയ വാക്കുകളാണ് ഇപ്പോള്‍ ബി.ജെ.പി ഭക്തര്‍ ഉപയോഗിക്കുന്നത്
സമാധാനപ്പെടൂ ഭക്തരേ,…
“ഗോമാതാ”, “ഭാരത് മാതാ കീ ജയ്”, “സാലേ കത്വാ” “യു പിടി” തുടങ്ങിയ വാക്കുകള്‍ തന്നെയാണ് നിങ്ങള്‍ക്ക് യോജിക്കുക”” – എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ പരിഹാസം.
Bhakts are using phrases like: “Parliamentary Procedures”, “Democratic Values”, “Unethical Alliance”, “Prerogative of the Governor” and so forth.?
Relax Bhakts, phrases like “Gau Mata “, “Bharat Mata Ki Jai”, “Saale Katua”, “You Pidi”, “You Bloody Whore” etc. suit you better.?
— Sanjiv Bhatt (IPS) (@sanjivbhatt) May 15, 2018
ജനതാദള്‍ സെക്കുലറിനൊപ്പം (ജെഡിഎസ്) ചേര്‍ന്ന് അധികാരമേറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതോടെ കര്‍ണാടകയില്‍ സമ്മര്‍ദതന്ത്രങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായിക്കുകയാണ്
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍നിന്നു പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ നിയമനടപടിയെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍ ബി.ജെ.പി അതിരുകടന്നാല്‍ നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബി.ജെ.പി, കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗങ്ങള്‍ ഇന്നു ചേരും. കൂടാതെ കോണ്‍ഗ്രസ്, ജെഡിഎസ് എം.എല്‍.എമാരുടെ സംയുക്തയോഗവും ഇന്നുതന്നെ ചേരും.