ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സജ്ഞിതചാനുവാണ് സ്വര്‍ണ്ണം നേടിയത്. ചാനു ആദ്യ ശ്രമത്തില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 108 കിലോയും ഉയര്‍ത്തിയാണ് മെഡല്‍ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി രണ്ടാം മെഡല്‍ നേടിയ ചാനുവിനെ ക്രിക്കറ്റ് താരം വിരേന്ദ്ര സേവാഗ് അഭിനന്ദിച്ചു. ട്വീറ്റിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്.
ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം ഇന്നലെ വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനു നേടിയിരുന്നു. ഗെയിംസ് റെക്കോഡോടെയായിരുന്നു ചാനു സ്വര്‍ണ്ണം നേടിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയും ചാനു റെക്കോര്‍ഡിട്ടു. ഇരു വിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തം പേരില്‍ കുറിച്ചത്.
Read Also : സൗദിയില്‍ ഇനി സിനിമ കാണാം; ബ്ലാക്ക് പാന്തര്‍ ആദ്യ റിലീസ്; 35 വര്‍ഷത്തെ നിരോധനം എടുത്തുകളഞ്ഞ് സര്‍ക്കാര്‍
കഴിഞ്ഞ ലോക വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞ ചാനു 2014 ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.
പുരുഷ വിഭാഗം ഭാരോദ്വാഹനത്തില്‍ ഇന്നലെ ഗുരുരാജ വെളളി നേടിയിരുന്നു. 56 കിലോയിലാണ് ഗുരുരാജ വെള്ളി നേടിയത്. ആകെ 249 കിലോയാണ് ഗുരു രാജ ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 111 കിലോയും ക്ലീന്‍&ജെര്‍ക്കില്‍ 138 കിലോയുമായിരുന്നു താരത്തിന്റെ പ്രകടനം.
അതേ സമയം നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ് 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഹീറ്റ്‌സില്‍ പുറത്തായി. ഏഴാമതായാണ് സജന്‍ ഫിനിഷ് ചെയ്തത്. ഗെയിംസിലെ ആദ്യ സ്വര്‍ണം നേടിയത് ബെര്‍മുഡയുടെ ഫ്‌ലോറ ഡഫിയായിരുന്നു. വനിതകളുടെ ട്രയാത്തലണിലാണ് ഡഫിയുടെ സുവര്‍ണ നേട്ടം.
ഈ മാസം 15 വരെ ഗോള്‍ഡ് കോസ്റ്റിലെ വിവിധ സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും. അതേസമയം ഇന്ത്യക്കായി വ്യക്തിഗത ഇനങ്ങളില്‍ മാത്രം 225 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2014ല്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇത്തവണ മികച്ച മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് ആസ്ട്രേലിയയിലെത്തിയിട്ടുള്ളത്. മെഡല്‍ പ്രതീക്ഷയുള്ള ഷൂട്ടിങ്, ബാഡ്മിന്റണ്‍, ബോക്സിങ്, ഗുസ്തി എന്നിവയിലെ താരങ്ങള്‍ മികച്ച ഫോമിലുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. 71 രാജ്യങ്ങളില്‍ നിന്നായി 6000 ത്തോളം അത്‌ലറ്റുകളാണ് ഗോള്‍ഡ് കോസ്റ്റില്‍ മത്സരിക്കാനെത്തുന്നത്.
Bhartiya Naari Sab par Bhaari. One more Gold. Congratulations #SanjitaChanu for winning our second gold in #GC2018Weightlifting in the women's 53kg category. #CWG2018
Her second CWG gold after the 48kg one in Glasgow. Proud of you champion. pic.twitter.com/Xnms7T6Byz— Virender Sehwag (@virendersehwag) April 6, 2018
SANJITA CHANU WINS GOLD MEDAL FOR INDIA??
– Lifts 192kg?️♀️
– 53kg Gold ?
– ??'s 2nd gold at #GC2018Nation is proud of you #SanjitaChanu
— Kuldeep Bishnoi (@bishnoikuldeep) April 6, 2018
Congratulations Golden Girl #SanjitaChanu on winning the Gold medal for India at #GC2018 as she wins the medal by lifting a total of 192 kg. pic.twitter.com/SCgAnvx3c9
— AAP (@AamAadmiParty) April 6, 2018