| Thursday, 23rd May 2013, 4:34 pm

കുടിയേറ്റ നഴ്‌സ്മാരുടെ ജീവിതം ഡോക്യുമെന്ററിയാക്കാന്‍ സഞ്ജീവ് ശിവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കുടിയേറ്റ നഴ്‌സുമാരുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രവുമായി സഞ്ജീവ് ശിവന്‍. അറേബ്യന്‍ സഫാരി എന്ന ഡോക്യുമെന്ററിയുടെ ഗംഭീര വിജയത്തിന് ശേഷമാണ് സ്ഞ്ജീവിന്റെ പുതിയ ഡോക്യുമെന്ററി.[]

കുടിയേറ്റക്കാരില്‍ ഭൂരിപക്ഷം പേരും വിദേശ രാജ്യങ്ങളിലെ ആശുപത്രിയിലേക്ക് ജോലി തേടി പോകുന്ന നഴ്‌സുമാരാണ്. ഇതില്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് മലയാളികളടക്കമുള്ള ആളുകളും കുടിയേറി പോകുന്നതെന്നും ഇവരുടെ ജീവിതമാണ് തന്റെ പുതിയ ഡോക്യുമെന്ററിയുടെ വിഷയമെന്നും സ്ഞ്ജീവ് ശിവന്‍ പറഞ്ഞു.

നഴ്‌സ് പഠനത്തിന് ശേഷം വന്‍ സാമ്പത്തിക ബാധ്യത വരുമ്പോഴാണ് ജോലിക്ക് വേണ്ടി അന്യ രാജ്യങ്ങളിലേക്ക് ഇവര്‍ കുടിയേറുന്നത്. പിന്നീട് കുടുബത്തിന് വന്ന വന്‍ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ആശുപത്രിയില്‍ കിടന്ന് കഷ്ടപ്പെടുന്നു.

ഇങ്ങനെ വരുന്ന നഴ്‌സു മാരെ ആശുപത്രി മാനേജ്‌മെന്റ് ഭാരിച്ച ജോലികള്‍ നല്‍കി പീഡിപ്പിക്കുന്നു. ജോലിക്ക്  ഇവര്‍ക്ക് കിട്ടുന്ന ശബളമോ വളരെ തുഛവും. ഇത്തരത്തില്‍ അമേരിക്കന്‍ നാടുകളിലേക്ക്  നഴ്‌സ് ജോലിക്ക് വരുന്ന മലയാളികളുടെ കഷ്ട ജീവിതമാണ് തന്റെ ഡോക്യുമെന്ററി വെളിച്ചത് കൊണ്ട് വരാന്‍ ശ്രമിക്കുന്നതെന്നും സഞ്ജീവ് ശിവന്‍ പറഞ്ഞു.

അമേരിക്കക്ക് പുറമേ യുറോപ്പ്യന്‍ രാജ്യങ്ങളിലും ഇത്തത്തിലുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. താന്‍ അമേരിക്കയില്‍ പഠനത്തിലായിരുന്ന സമയത്ത്  ഇത്തരം ഒരുപാട് പ്രശ്‌നങ്ങള്‍ നേരില്‍ കാണാന്‍ ഇടയായിട്ടുണ്ട്, ഇത്തരത്തിലുള്ള വിഷയം ഡോക്യുമെന്ററിയായി ചെയ്യണമെന്ന് അന്ന് വിചാരിച്ചിരുന്നു. തന്റെ ആ ആഗ്രഹമാണ് ഇപ്പോള്‍ സഫലമാവാല്‍ പോകുന്നതെന്നും സ്ഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ആദ്യത്തോടെ ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിക്കുമെന്നും, ഡോ.ശോഭ ഇതില്‍ മുഖ്യ കഥാപാത്രാമായി അഭിനയിക്കുമെന്നും സഞ്ജീവ് അറിയിച്ചു.

We use cookies to give you the best possible experience. Learn more