| Tuesday, 24th October 2017, 12:25 pm

'ഇന്ത്യന്‍ ടീമില്‍ എന്തുകൊണ്ട് മുസ്‌ലിം താരങ്ങളില്ല'; സഞ്ജീവ് ഭട്ടിന്റെ ചോദ്യത്തിന് മറുപടിയുമായി ഹര്‍ഭജന്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മതത്തിന്റേയും രാഷ്ട്രീയത്തിന്റേയുമൊന്നും വേലിക്കെട്ടില്ലാതെ ഇന്ത്യന്‍ ജനത മുഴുവന്‍ ഒരേ മനസോടെ കയ്യടിക്കുന്ന കായിക ഇനമാണ് ക്രിക്കറ്റ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്തു കൊണ്ട് ഒരു മുസ്‌ലിമില്ല എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്.

ഇന്ത്യന്‍ ടീമില്‍ എന്തുകൊണ്ടു മുസ്ലിം കളിക്കാരില്ല എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ സംശയം. സഞ്ജിവ് ഭട്ടിന്റെ ചോദ്യത്തിന് മറുപടിയുമായി ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിംഗ് രംഗത്ത് എത്തി. എല്ലാ മതവും ഒന്നാണെന്നും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ് എന്നിങ്ങനെ വേര്‍തിരിക്കുന്നതിന് മുമ്പ് എല്ലാ കളിക്കാരും ഇന്ത്യക്കാരാണെന്നുമായിരുന്നു ഭാജിയുടെ മറുപടി.


Also Read: ‘ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി’; ടെയ്‌ലറെ ‘തുന്നല്‍ക്കാരനാക്കാന്‍’ ചെന്ന സെവാഗിനെ തുന്നിക്കൂട്ടി റോസ് ടെയ്‌ലര്‍


കഴിഞ്ഞ ദിവസമായിരുന്നു ന്യൂസിലാന്റിനെതാരായ ട്വന്റി-20 സ്്ക്വാഡിനെ തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയായിരുന്നു സഞ്ജീവ് ഭട്ടിന്റെ ട്വീറ്റ്. അതേസമയം ടീമില്‍ മുഹമ്മദ് സിറാജെന്ന മുസ് ലിം താരത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിരാട് കോഹ്ലി ട്വന്റി-20 പരമ്പരയില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരത്തെ നായകനാക്കിയുള്ള ടീമിനെ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരങ്ങളായ ശ്രേയസ് അയ്യരെയും സിറാജിനെയും ടീമിലേക്ക് പരിഗണിച്ചപ്പോള്‍ ഓസീസിനെതിരായ ടീമിലുള്‍പ്പെട്ട സീനിയര്‍ താരം നെഹ്റയും സ്ഥാനം നിലനിര്‍ത്തി.

മധ്യനിര ബാറ്റ്സ്മാന്‍ കേദാര്‍ യാദവിനു സ്ഥാനം നഷ്ടമായപ്പോള്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ കെ.എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച നെഹ്റയുടെ അനുഭവ സമ്പത്ത് ഇന്ത്യന്‍ ക്യാമ്പിന് ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഗുണം ചെയ്തേക്കും.

ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, എം.എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യു ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂംറ, ഭൂവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ, മൊഹമ്മദ് സിറാജ്.

Latest Stories

We use cookies to give you the best possible experience. Learn more