മുംബൈ: മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിധിന്‍ ഗഡ്കരിയെ തോല്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ ശ്രമിച്ചുവെന്ന് ശിവസേന നേതാവ് (ഉദ്ധവ് പക്ഷം) സഞ്ജയ് റാവത്ത്.
നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നിധിന്‍ ഗഡ്കരിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.
നാഗ്പൂരില്‍ മത്സരിച്ച ഗഡ്കരിയെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഫഡ്നാവിസ് താത്പര്യമില്ലാതെയാണ് തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ലേഖനം എഴുതുന്നതിന് മുമ്പ് സഞ്ജയ് റാവത്ത് നാഗ്പൂരിലേ അവസ്ഥ മനസിലാക്കണമായിരുന്നുവെന്നും വികാസ് താക്കറെ പറഞ്ഞു. ഗഡ്കരി ജയിക്കുമെന്ന് പറയാന്‍ റാവത്ത് ജ്യോതിഷിയാണോ എന്നതും വികാസ് ചോദിച്ചു. മഹാ വികാസ് അഗാഡിയുടെ സഖ്യകക്ഷിയാകുമ്പോള്‍ ഗഡ്കരിയോടുള്ള സ്നേഹം വീട്ടില്‍ സൂക്ഷിക്കണമെന്നും വികാസ് പറഞ്ഞു.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെക്കെതിരെയും സഞ്ജയ് റാവത്ത് ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഷിന്‍ഡെ മഹാരാഷ്ട്രയിലെ എല്ലാ മണ്ഡലങ്ങളിലും 25-30 കോടി രൂപ വീതം നല്‍കി. അജിത് പവാര്‍ നയിക്കുന്ന എന്‍.സി.പിയുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ഷിന്‍ഡെയുടെ സംഘം ശ്രമിച്ചുവെന്നുമാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.
മോദി വീണ്ടും അധികാരത്തിലേറിയാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യോഗി ആദിത്യനാഥിനെ തട്ടുമെന്നും റാവത്ത് പറഞ്ഞു. അതേസമയം ബി.ജെ.പി ഒരു പാര്‍ട്ടിയല്ലെന്നും കുടുംബമാണെന്നും പറഞ്ഞുകൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ സജയ് റാവത്തിനെ പ്രതിരോധിച്ചു.
Content Highlight: Sanjay Rawat says leaders including Narendra Modi tried to defeat Nidin Gadkari