പാര്‍ട്ടിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ആരാണ് ഈ നേതാക്കളെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘രാഹുല്‍ ഗാന്ധിയെ തടയുന്നത് പാര്‍ട്ടിയെ തകര്‍ക്കുന്നതിലേക്കും അത് പാര്‍ട്ടിയുടെ വംശനാശത്തിനും കാരണമാകും,’ റാവത്ത് പറഞ്ഞു.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ അധ്യക്ഷനാകുന്നത് നല്ല ആശയമാണ്. പക്ഷെ ആ 23 പേരില്‍ ആരുംതന്നെ നേതൃത്വം ഏറ്റെടുക്കാന്‍ പോന്നവരില്ലെന്നും റാവത്ത് പറഞ്ഞു.
ഇവിടെ കോണ്‍ഗ്രസ് പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണെന്നും അത് മാറിയാല്‍ വലിയൊരു പാര്‍ട്ടിയായി കോണ്‍ഗ്രരസിന് മാറാന്‍ സാധിക്കുമെന്നും റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി.എന്‍ ഗാഡ്ഗില്‍ പാര്‍ട്ടിയെ ഒരിക്കലും മരിക്കാത്ത ഒരു പ്രായം ചെന്ന സ്ത്രീ എന്നാണ് വിശേഷിപ്പിച്ചതെന്ന് റാവത്ത് പറഞ്ഞു. പക്ഷേ ആ പ്രായം ചെന്ന സ്ത്രീയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാത്രം രാഹുല്‍ ഗാന്ധിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക