ന്യൂദല്‍ഹി: ഹാത്രാസില്‍ ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്ത പൊലീസ് നടപടിക്കെതിരെ വ്യപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെ സംഭവത്തില്‍ യു.പി പൊലീസിനെ വിമര്‍ശിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.
പ്രിയങ്കാ ഗാന്ധിയുടെ കുര്‍ത്തയില്‍ ബലമായി പിടിച്ചുവലിക്കുന്ന യു.പി പൊലീസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗി ജീയുടെ കീഴിലെ പൊലീസില്‍ വനിതാ പൊലീസ് ഇല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.
ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അടക്കമുള്ളവരെ പൊലീസ് തടഞ്ഞിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.
നീതിക്ക് വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് നടന്നാല്‍ അവിടെ നീതി ഉറപ്പാക്കാന്‍ ഞങ്ങളുണ്ടാവുമെന്നും ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: ‘Is there no female police in Yogiji’s rule?’: Sanjay Raut on male cop grabbing Priyanka Gandhi’s kurta