| Thursday, 19th November 2020, 9:24 pm

കറാച്ചി ബേക്കറിയ്ക്ക് പാകിസ്താനുമായി ബന്ധമില്ല, പേര് മാറ്റണമെന്ന തീരുമാനം ഔദ്യോഗികമല്ല; സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയിലെ കറാച്ചി എന്നു പേരുള്ള ബേക്കറിയ്ക്ക് നേരെ ശിവസേന നേതാവ് ഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

‘കഴിഞ്ഞ 60 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നതാണ് കറാച്ചി ബേക്കറി. അവര്‍ക്ക് പാകിസ്താനുമായി യാതൊരു ബന്ധവുമില്ല. അതിന്റെ പേരില്‍ ബേക്കറിയ്ക്ക് നേരെ നടത്തുന്ന വിവാദങ്ങള്‍ അര്‍ത്ഥമില്ലാത്തതാണ്. പേര് മാറ്റാന്‍ നടത്തുന്ന പ്രചാരണങ്ങള്‍ ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ല’, റാവത്ത് ട്വീറ്റ് ചെയ്തു.

നേരത്തെ കടയുടെ പുറത്തുള്ള ബോര്‍ഡിലെ കറാച്ചി എന്ന പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് രംഗത്തെത്തിയിരുന്നു.

ഭീഷണിയെത്തുടര്‍ന്ന് കടയുടമ ബോര്‍ഡിലെ പേര് മറച്ചു വക്കുകയും ചെയ്തു. ശിവസേന നേതാവ് ബേക്കറിയില്‍ എത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തിന് ശേഷം താന്‍ വക്കീലിനെ സമീപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കടയുടെ പേര് ചിലപ്പോള്‍ മാറ്റാന്‍ സാധ്യതയുണ്ടെന്നും കടയുടമ പറഞ്ഞു. നിതിന്‍ നന്ദ്ഗോന്‍ക്കാര്‍ എന്നാണ് ശിവസേന നേതാവിന്റെ പേര്. കടയുടമ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

കടയില്‍ ചെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ നിതിന്‍ നന്ദ്ഗോന്‍ക്കാര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

നമ്മള്‍ വെറുക്കുന്ന പേരാണ് കറാച്ചി. പാക്കിസ്ഥാനിലെ തീവ്രവാദികളുടെ സ്ഥലമാണ് കറാച്ചി. അതിനാല്‍ ആ പേര് നിങ്ങള്‍ മാറ്റണം, നമ്മുടെ സൈനികര്‍ കൊല്ലപ്പെടുന്നത് തീവ്രവാദികള്‍ കാരണമാണ്.

മുംബൈയിലും മഹാരാഷ്ട്രയിലുമുള്ളവര്‍ ഈ പേര് അംഗീകരിക്കില്ല നിതിന്‍ നന്ദ്ഗോന്‍ക്കാര്‍ കടയുടമയോട് പറയുന്നതായി വീഡിയോയില്‍ കാണാം.പേര് മാറ്റാന്‍ സമയം തരാമെന്നും അതിനുള്ളില്‍ മാറ്റണമെന്നും നിതിന്‍ നന്ദ്ഗോന്‍ക്കാര്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sanjay Raut On Karachi Bakery Controversy

We use cookies to give you the best possible experience. Learn more