| Thursday, 7th November 2019, 12:05 pm

'ഗോവയിലും കര്‍ണാടകത്തിലും നടന്നത് ഇവിടെ നടത്താന്‍ അനുവദിക്കില്ല'; ബി.ജെ.പിയോട് നയം വ്യക്തമാക്കി ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തങ്ങളുടെ എം.എല്‍.എമാരെ തട്ടിയെടുക്കാതിരിക്കാന്‍ ഹോട്ടലിലേക്ക് മാറ്റിയെന്ന പ്രചരണം തെറ്റാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും തങ്ങളുടെ എം.എല്‍.എമാര്‍ പാര്‍ട്ടിയോട് കൂറുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ട്രിഡന്റ് ഹോട്ടലിലേക്ക് ശിവസേന എം.എല്‍.എമാരെ മാറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.

ഞങ്ങളുടെ എം.എല്‍.എമാരെയും എങ്ങോട്ടും മാറ്റിയിട്ടില്ല. അവര്‍ ഒറ്റക്കെട്ടാണ്, ഇനി ആര്‍ക്കെങ്കിലും മാറാന്‍ തോന്നുന്നുവെങ്കില്‍ അവര്‍ ചെയ്യട്ടെ എന്ന് ഞാന്‍ വെല്ലുവിളിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാവും.പക്ഷെ മറ്റ് പാര്‍ട്ടികളുടെ ചില നേതാക്കന്‍മാര്‍ക്കിപ്പോള്‍ പേടി തങ്ങളുടെ എം.എല്‍.എമാരെ ചൊല്ലിയാണ്. ഭരണ പാര്‍ട്ടി ഇപ്പോള്‍ കുതിരക്കച്ചവടത്തിനും സമ്മര്‍ദ്ദത്തിനും ശ്രമിക്കുകയാണ്. പക്ഷെ ഗോവയിലും കര്‍ണാടകത്തിലും നടന്നത് ഇവിടെ നടക്കാന്‍ അനുവദിക്കുകയില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തെ വലിയ ഒറ്റകക്ഷിയായ ബി.ജെ.പി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറെ കണ്ടതിന് ശേഷമായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.

വ്യാഴാഴ്ച രാവിലെ ഗവര്‍ണറെ കാണുമെന്നറിയിച്ചിരുന്ന ബി.ജെ.പി പൊടുന്നനെ തീരുമാനം മാറ്റിയിരുന്നു. ഗവര്‍ണറെ സന്ദര്‍ശിക്കല്‍ നീട്ടിവെക്കുകയാണ് ബി.ജെ.പി ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more