മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.
ശിവസേനയുമായുള്ള സഖ്യം പാര്‍ട്ടിയെ ദീര്‍ഘകാലത്തേക്ക് ബാധിക്കുമെന്നും ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണമെന്നും സഞ്ജയ് നിരുപം ട്വിറ്ററില്‍ കുറിച്ചു.
”വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി കോണ്‍ഗ്രസ് ഒരു തെറ്റ് ചെയ്തു. അതിനുശേഷം കോണ്‍ഗ്രസിന് ഇന്നുവരെ അവിടെ മുന്നോട്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് അതേ തെറ്റ് നമ്മള്‍ മഹാരാഷ്ട്രയിലും ആവര്‍ത്തിക്കുന്നു. ശിവസേന സര്‍ക്കാരിലെ മൂന്നാം കക്ഷിയാകുന്നത് കോണ്‍ഗ്രസിനെ അവിടെ തന്നെ അടക്കം ചെയ്യുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുന്നതാണ് നല്ലത്”- സഞ്ജയ് നിരുപം ട്വിറ്ററില്‍ കുറിച്ചു.
മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം സ്ഥാപിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരെ നേരത്തെ തന്നെ സഞ്ജയ് നിരുപം രംഗത്തെത്തിയിരുന്നു. വിനാശകരമായ നീക്കം എന്നായിരുന്നു കോണ്‍ഗ്രസ്- ശിവസേന സഖ്യത്തെ സഞ്ജയ് നിരുപം വിശേഷിപ്പിച്ചത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ട് മുന്നാണ് സഞ്ജയ് നിരുപത്തെ മാറ്റി മിലിന്ദ് ദോറയെ ഹൈക്കമാന്റ് കോണ്‍ഗ്രസ് മേധാവിയായി നിയമിച്ചത്.
സഞ്ജയ് നിരുപം മുന്നറിയിപ്പു നല്‍കിയെങ്കിലും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്താന്‍ ശിവസേനയുമായി സഖ്യം ചേരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നുള്ള മുസ്‌ലീം രാജ്യസഭ എം.പിമാര്‍ അടക്കം ബി.ജെ.പിയെ പുറത്തുനിര്‍ത്താന്‍ സേനയുമായി സഖ്യത്തിലാവുന്നതിനെ അനുകൂലിക്കുകയായിരുന്നു. ശിവസേനയുമായി സഖ്യവേണ്ടെന്നായിരുന്നു തുടക്കത്തില്‍ സോണിയ സ്വീകരിച്ച നിലപാട്. എന്നാല്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്ക് പിന്നാലെ സോണിയയും നിലപാട് മയപ്പെടുത്തി.
നിലവില്‍ കോണ്‍ഗ്രസ്സിനും എന്‍.സി.പിക്കും ചേര്‍ന്ന് 98 സീറ്റാണ് ഉള്ളത്. 288 അംഗ സഭയില്‍ 145 സീറ്റുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാനാവുകയുള്ളൂ.