മോദിക്കെതിരെയുള്ള 'പുതിയ കാലത്തെ ഔറംഗസേബ്'പ്രയോഗത്തില്‍ സഞ്ജയ് നിരുപമിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
മുംബൈ: കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.തെരഞ്ഞെടുപ്പ് ചട്ടലംഘനം ലംഘിച്ചന്നും 24 മണിക്കൂറില്‍ ഇതിന് വിശദ്ദീകരണം നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ കാലത്തെ ഔറംഗസേബ് ആണെന്നും അവര്‍ വാരാണസിയില്‍ നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നുമായിരുന്നു സഞ്ജയിയുടെ പ്രസ്താവന.
‘വാരാണസിയില്‍ എത്തിയതിന് ശേഷം എനിക്ക് കാണാന്‍ കഴിഞ്ഞത് നഗരത്തില്‍ നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു എന്നതാണ്. വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ 550 രൂപ ഫീസ് ഈടാക്കുന്ന പുതിയ പരിഷ്‌ക്കാരവും നടപ്പാക്കിയിട്ടുണ്ട്. എനിക്ക് തോന്നുന്നത് മോദി പുതിയ കാലത്തെ ഔറംഗസേബ് ആണെന്നാണ്. ബനാറസിലെ ജനങ്ങള്‍ ഔറംഗസേബിന്റെ ക്രൂര പ്രവൃത്തികള്‍ തടഞ്ഞപ്പോഴും അദ്ദേഹം ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു.’നിരുപം മാധ്യമങ്ങളോട് പറഞ്ഞു.
വിശ്വാസികള്‍ക്ക് അവരുടെ ദൈവത്തിനെ കാണുന്നതിന് ടാക്സ് കൊടുക്കുക എന്ന പുതിയ കാലത്തെ ഔറംഗസേബിന്റെ പ്രവര്‍ത്തനത്തെ ഞാന്‍ പ്രതിരോധിക്കുന്നു. ഇതിലെ കൗതുകം എന്ന് പറയുന്നത് ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്ന നരേന്ദ്രമോദി തന്നെയാണ് ഹിന്ദു ക്ഷേത്രങ്ങളും തകര്‍ക്കുന്നത് എന്നതാണെന്നും നിരുപം പറഞ്ഞിരുന്നു.