ഈ രണ്ട് പേരും ക്രീസില്‍ ഉണ്ടെങ്കില്‍ ഏത് ടീമും പേടിക്കും; സഞ്ജയ് മഞ്ജരേക്കര്‍
Sports News
ഈ രണ്ട് പേരും ക്രീസില്‍ ഉണ്ടെങ്കില്‍ ഏത് ടീമും പേടിക്കും; സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th April 2024, 1:14 pm

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തില്‍ 182 റണ്‍സ് ആണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് പഞ്ചാബിന് സ്വന്തമാക്കാന്‍ സാധിച്ചത്.

അശുദോഷ് 15 പന്തില്‍ നിന്നും 33 റണ്‍സ് നേടിയപ്പോള്‍ ശശാങ്ക് 25 പന്തില്‍ 46 റണ്‍സും നേടി പുറത്താകാതെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അവസാന ഓവറില്‍ 29 റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ അശുദോഷ് മികച്ച പ്രകടനം നടത്തി. എന്നാല്‍ അവസാനപന്തില്‍ ഒരു പന്തില്‍ എട്ട് റണ്‍സ് വിജയിക്കാനിരിക്കെ ശശാങ്ക് സ്‌ക്സര്‍ അടിച്ചപ്പോള്‍ വെറും രണ്ട് റണ്‍സിനായിരുന്നു ടീം പരാജയപ്പെട്ടത്. ജയദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറില്‍ ഹൈദരാബാദ് ഫീല്‍ഡറുമാരുടെ മോശം ഫീല്‍ഡിങ്ങും കൂടി ആയപ്പോള്‍ പഞ്ചാബ് ലക്ഷ്യത്തിന് തൊട്ടടുത്ത് വരെ എത്തി.

ഇപ്പോള്‍ മറ്റു ഐ.പി.എല്‍ ടീമുകള്‍ ഏറ്റവും ഭയക്കുന്ന ലോവര്‍ ഓര്‍ഡര്‍ ജോഡികളായി മാറിയിരിക്കുകയാണ് ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയും. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും അവര്‍ ബാറ്റിങ്ങില്‍ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇതോടെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പഞ്ചാബിന്റെ ജോഡിയെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്.

‘അശുതോഷ് ക്രീസില്‍ എത്തിയതോടെ കളികള്‍ മാറി. ഹൈദരാബിന് വേണ്ടി അതുവരെ നന്നായി പന്തെറിഞ്ഞ എല്ലാ ബോളര്‍മാര്‍ക്കും കണ്ട്രോള്‍ നഷ്ടപെട്ടു. എതിര്‍ ബൗളര്‍മാര്‍ ഭയന്നുവിറച്ച് വൈഡ് ബോളുകള്‍ എറിയാന്‍ തുടങ്ങി. രണ്ട് താരങ്ങളും ചേര്‍ന്ന് ഹൈദരാബാദിനെ ഭയപ്പെടുത്തി,’ അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അണ്‍കാപ്പ്ഡ് രണ്ട് പേരും ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ക്ക് വിജയം ഉറപ്പിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനതിരെ ഇന്നലെ നടന്ന മത്സരത്തിലും ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ടീമിനെ വിജയത്തിന്റെ തൊട്ടരികില്‍ എത്തിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

 

 

Content Highlight: Sanjay Manjrekkar Talking About Most dangerous Pair In IPL