| Wednesday, 31st August 2022, 8:48 am

ഒടുവില്‍ അതും സംഭവിച്ചു; ജഡേജയുടെ ഏറ്റവും വലിയ വിമര്‍ശകന്‍ തന്നെ അദ്ദേഹത്തെ അഭിനന്ദിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറില്‍ മറികടക്കുകയായിരുന്നു.

ഇന്ത്യക്കായി വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും 35 റണ്‍സ് നേടിയിരുന്നു. 33 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കിയ ഹര്‍ദിക് പാണ്ഡ്യയായിരുന്നു കളിയിലെ താരം. ഹര്‍ദിക്കും ജഡേജയും തമ്മിലുള്ള പാര്‍ട്ട്‌നര്‍ഷിപ്പായിരുന്നു മത്സരത്തിലെ ടേണിങ് പോയിന്റ്.

29 പന്ത് നേരിട്ട 35 റണ്‍സ് സ്വന്തമാക്കിയ ജഡേജയുടെ ഇന്നിങ്‌സിന്‍ ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. റിഷബ് പന്തിനെ ഒഴിവാക്കികൊണ്ട് കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ മിഡില്‍ ഓര്‍ഡറില്‍ ഒരു ലെഫ്റ്റ് ഹാന്‍ഡറുടെ അഭാവം നിരത്തിയത് ജഡ്ഡുവായിരുന്നു. അദ്ദേഹത്തെ ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോട്ട് ചെയ്തുകൊണ്ടാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്.

ജഡേജയും ബാറ്റിങ്ങിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഒരു കാലത്ത് ജഡേജയെ ഏറ്റവും കൂടുതല്‍ ക്രിട്ടിസൈസ് ചെയ്തിരുന്നയാളായിരുന്നു മഞ്ജരേക്കര്‍.

ജഡേജ ഒരു ബാറ്റിങ് ഓള്‍റൗണ്ടറായി മാറിയെന്നും അദ്ദേഹത്തിന് ടീമില്‍ ഒരു സ്ഥാനമുണ്ടെന്നും മഞ്ജരേക്കര്‍ പറയുന്നു. ഹര്‍ദിക്കിന് ബോള്‍ ചെയ്യാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ ജഡേജക്ക് ബാറ്റിങ് ഓള്‍റൗണ്ടറായി ടീമില്‍ തുടരാമെന്നും ഉയര്‍ന്ന ബാറ്റിങ് ഓര്‍ഡറില്‍ കളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ ടീമില്‍ മറ്റൊരു ലോങ് ടേം ഓപ്ഷന്‍ ഇപ്പോള്‍ കാണാന്‍ സാധിക്കും. നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍, ജഡേജയെ ഇപ്പോള്‍ ബാറ്റിങ് ഓള്‍റൗണ്ടറായി കാണാന്‍ കഴിയും. പാകിസ്ഥാനെതിരെ അവന്‍ രണ്ട് ഓവര്‍ ബൗള്‍ ചെയ്തു, പക്ഷേ ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോഷന്‍ ഏറ്റെടുക്കാനും പാകിസ്ഥാനെതിരെ അദ്ദേഹം ചെയ്ത തരത്തിലുള്ള സംഭാവനകള്‍ നല്‍കാനും സാധിക്കുകയാണെങ്കില്‍ കൊള്ളാം! അദ്ദേഹം ടീമില്‍ തീര്‍ച്ചയായും ഫിറ്റ് ആകുന്നുണ്ട്.

ജഡ്ഡു ഫോമായതിനാല്‍, ഇന്ത്യക്ക് ഹര്‍ദിക് പാണ്ഡ്യയെ അധിക ബൗളറായി ലഭിച്ചു. സീമര്‍മാരില്‍ ഒരാള്‍ നന്നായി പന്തെറിഞ്ഞില്ലെങ്കില്‍ ജഡേജക്ക് നിങ്ങളുടെ പുഷ്-ഇന്‍ ആകാന്‍ സാധിക്കും. അതിനാല്‍ ടോപ് ഓര്‍ഡറിലേക്ക് പോകുന്നതും മികച്ച പ്രകടനം നടത്തുന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഹത്തായ അടയാളങ്ങളാണ്. ജഡേജ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റിങ് ഓള്‍റൗണ്ടറായി മാറുന്നതാണ് നോം ഇപ്പോള്‍ കാണുന്നത്,’ മഞ്ജരേക്കര്‍ പറഞ്ഞു.

സ്‌പോര്‍ട് 18നുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിന് ശേഷം ജഡേജയെ ഇന്റര്‍വ്യു എടുക്കുന്നതിനിടെ തന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്ന് മഞ്ജരേക്കര്‍ ജഡ്ഡുവിനോട് ചോദിച്ചിരുന്നു.

2019 ഏകദിന ലോകകപ്പ് വേളയില്‍ ജഡേജ ‘ബിറ്റ്‌സ് ആന്‍ഡ് പീസ്’ പ്ലെയറാണെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു അടുത്ത മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തികൊണ്ടായിരുന്നു അദ്ദേഹം അന്ന് മറുപട് നല്‍കിയത്.

Content Highlight: Sanjay Manjrekkar praised Ravindra Jadeja performance against Paksitan

We use cookies to give you the best possible experience. Learn more