| Friday, 5th January 2024, 12:13 pm

പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍, ആ രണ്ട് താരങ്ങള്‍ തമ്മിലുള്ള പോരാട്ടം ശക്തമാവും; മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയാല്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

പന്ത് ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും തമ്മില്‍ കടുത്ത മത്സരം നടത്തേണ്ടി വരുമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്.

‘അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ടീമിലെ മധ്യനിരയിലെ സ്ഥാനത്തിനായി ശ്രേയസ് അയ്യരുമായി രാഹുല്‍ കടുത്ത മത്സരം നടത്തുന്നതായി ഞാന്‍ കാണുന്നു. എന്നാല്‍ ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരികയാണെങ്കില്‍ അവന്‍ ആവും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററിന്റെ റോള്‍ ചെയ്യുക,’ സഞ്ജയ് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

സൗത്ത് ആഫ്രിക്കെതിരായ ആദ്യ ടെസ്റ്റില്‍ രാഹുല്‍ നേടിയ മികച്ച സെഞ്ച്വറിയെ മഞ്ജരേക്കര്‍ പ്രശംസിക്കുകയും ചെയ്തു.

‘സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിലെ രാഹുലിന്റെ സെഞ്ച്വറി ശരിക്കും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങില്‍ ഡീന്‍ എല്‍ഗര്‍ 180 റണ്‍സ് നേടി. ഇതിലൂടെ അവര്‍ 400 റണ്‍സ് എന്ന ടോട്ടലില്‍ എത്തി,’ മഞ്ചേരിക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രാഹുല്‍ ആണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 137 പന്തില്‍ 101 റണ്‍സ് നേടിക്കൊണ്ടായിരുന്നു രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 14 ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു രാഹുലിന്റെ മികച്ച പ്രകടനം.  ആദ്യ ടെസ്റ്റില്‍ ഇന്ത്യ 32 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

അതേസമയം രണ്ടാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ തിരിച്ചു വന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയായിരുന്നു.

Content Highlight: Sanjay Manjrekar talks about Rishabh Pant come back Indian team.

We use cookies to give you the best possible experience. Learn more