ഇന്ത്യ- സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം സ്പിന്നര്‍ യൂഷ്വന്ദ്ര ചഹല്‍ ഇടം നേടിയിരുന്നു.
ഈ സാഹചര്യത്തില്‍ ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സംസാരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍.
സൗത്താഫ്രിക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ മാരായി അക്‌സര്‍ പട്ടേല്‍ വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീവ് യാദവ് എന്നീ സ്പിന്‍ ബൗളര്‍മാര്‍ക്കൊപ്പം ചഹലിനേയും ഉള്‍പ്പെടുത്തിയതിനെ കുറിച്ചായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.
‘ചഹലിനെ സൗത്ത് ആഫ്രിക്കെതിരെയുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിതമായ ഒരു തീരുമാനമായിരുന്നു. ടി-20 ഫോര്‍മാറ്റിലെ ബോളറായി മാത്രമായിരുന്നു ഞാന്‍ ചഹലിനെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ടി-20യില്‍ ഇന്ത്യയ്ക്ക് രവി ബിഷ്ണായിയെ പോലൊരു മികച്ച ബൗളര്‍ ഉണ്ട്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
കഴിഞ്ഞ ഏകദിന ലോകകപ്പിലും അതിനുശേഷം നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ ചൈനമാന്‍ സ്പിന്നര്‍ മികച്ച പ്രകടനം നടത്തിനില്‍ക്കുമ്പോള്‍ ചഹലിന് എത്രത്തോളം പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമെന്ന് കണ്ടു തന്നെ അറിയണം.
ഇന്ത്യന്‍ ടീമിനായി 2016ല്‍ ഏകദിനത്തില്‍ അരങ്ങേറിയ ചഹല്‍ 72 മത്സരങ്ങളില്‍ നിന്നും 121 വിക്കറ്റുകള്‍ ആണ് നേടിയിട്ടുള്ളത്. 5.26 ആണ് താരത്തിന്റെ ഇക്കോണമി.
അതേസമയം ദര്‍ബനില്‍ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ആദ്യ ടി-20 മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഡിസംബര്‍ 12ന് സെന്റ് ജോര്‍ജ് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രണ്ടാം ടി-20 നടക്കുക.
Content Highlight: Sanjay manjrekar talks about chahal include in Indian squad against south Africa odi.