അവന്‍ ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ അര്‍ഹനാണ്, മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെക്കുന്നത്; പ്രശംസയുമായി സഞ്ജയ്
Sports News
അവന്‍ ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ അര്‍ഹനാണ്, മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെക്കുന്നത്; പ്രശംസയുമായി സഞ്ജയ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th October 2024, 9:49 pm

ഇന്ത്യയും ന്യൂസിലാന്‍ഡുമുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സ് ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ 46 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 402 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ച്ച വെക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 368 റണ്‍സിന്റെ വമ്പന്‍ ലീഡാണ് കിവികള്‍ നേടിയത്.

നിലവില്‍ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടിയിട്ടുണ്ട്. ബിഗ് ഹിറ്റര്‍ സര്‍ഫറാസ് ഖാന്‍ 78 പന്തില്‍ നിന്ന് 70 റണ്‍സ് നേടി ക്രീസില്‍ നിലയുറച്ചിട്ടുണ്ട്. മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം കാഴ്ച്ചവെച്ചത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. മികച്ച പ്രകടനമാണ് സര്‍ഫറാസ് കാഴ്ചവെക്കുന്നതെന്നും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരത്തെയും ഉള്‍പ്പെടുത്തണമെന്നാണ് സഞ്ജയ് പറഞ്ഞത്.

‘സര്‍ഫറാസ് ഖാന്‍ എന്നെ ജാവേദ് മിയാന്‍ദാദിനെ ഓര്‍മിപ്പിക്കുന്നു, ഇത് ഐതിഹാസിക ബാറ്ററിന്റെ 2024 പതിപ്പാണ്. സര്‍ഫറാസ് ബാറ്റ് ചെയ്ത രീതി എന്നെ വളരെ ആകര്‍ഷിച്ചു. അവന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ശക്തനാണെന്ന് എനിക്കറിയാം, പേസര്‍മാര്‍ക്കെതിരെയും അവന്‍ നടത്തിയ പ്രകടനം എനിക്ക് ഇഷ്ടപ്പെട്ടു.

ദിവസാവസാനത്തില്‍, അവന്‍ ബൗണ്‍സറുകള്‍ ഒഴിവാക്കി കളിച്ചു. തന്റെ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ഫറാസ് ഡേ ഔട്ട് കളിക്കാന്‍ ആഗ്രഹിച്ചു. ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകണം,’ സഞ്ജയ് മഞ്ജരേക്കര്‍ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയില്‍ പറഞ്ഞു.

മത്സരത്തി ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജെയ്സ്വാളും മടങ്ങിയത്. ജെയ്സ്വാള്‍ 35 റണ്‍സിന് മടങ്ങിയപ്പോള്‍ ഹിറ്റ്മാന്‍ 63 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ഫോറും അടക്കം 52 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കളം വിട്ടത്.

തുടരുന്ന് വന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ച് പുറത്താവുകയായിരുന്നു.

 

Content Highlight: Sanjay Manjrekar Talking About Sarfaraz Khan