അവന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ശക്തനാണ്; ഇന്ത്യന്‍ താരത്തെക്കുറിച്ച് വമ്പന്‍ പ്രസ്താവനയുമായി സഞ്ജയ് മഞ്ജരേക്കര്‍
Sports News
അവന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ശക്തനാണ്; ഇന്ത്യന്‍ താരത്തെക്കുറിച്ച് വമ്പന്‍ പ്രസ്താവനയുമായി സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th October 2024, 3:58 pm

ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം. മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 402 റണ്‍സ് നേടി ഓള്‍ ഔട്ട് ആയെങ്കിലും വമ്പന്‍ ലീഡ് നേടുകയായിരുന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 462 റണ്‍സിന് മടങ്ങിയപ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കുന്നത്.

രണ്ടാം ഇന്നിങ്‌സിലായിരുന്നു ഇന്ത്യ ബാറ്റിങ്ങില്‍ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് സര്‍ഫറാസ് ഖാനും റിഷബ് പന്തുമാണ്. ഫോര്‍മാറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. 105 പന്തില്‍ നിന്ന് അഞ്ച് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 99 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്.

195 പന്തില്‍ 18 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 150 റണ്‍സോടെ സെഞ്ച്വറി നേടിയാണ് സര്‍ഫറാസ് പുറത്തായത്. ഫോര്‍മാറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഇതോടെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബാര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിയില്‍ സര്‍ഫറാസിന് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്താനാന്‍ സാധിക്കുമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്.

സഞ്ജയ് പറഞ്ഞത്

‘സര്‍ഫറാസ് ഖാന്‍ എന്നെ ജാവേദ് മിയാന്‍ദാദിനെ ഓര്‍മിപ്പിക്കുന്നു, ഇത് ഐതിഹാസിക ബാറ്ററിന്റെ 2024 പതിപ്പാണ്. സര്‍ഫറാസ് ബാറ്റ് ചെയ്ത രീതി എന്നെ വളരെ ആകര്‍ഷിച്ചു. അവന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ശക്തനാണെന്ന് എനിക്കറിയാം, പേസര്‍മാര്‍ക്കെതിരെയും അവന്‍ നടത്തിയ പ്രകടനം എനിക്ക് ഇഷ്ടപ്പെട്ടു.

അവന്‍ ബൗണ്‍സറുകള്‍ ഒഴിവാക്കി കളിച്ചു. തന്റെ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ഫറാസ് ഡേ ഔട്ട് കളിക്കാന്‍ ആഗ്രഹിച്ചു. ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് പോകണം,’ സഞ്ജയ് മഞ്ജരേക്കര്‍ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയില്‍ പറഞ്ഞു.

 

Content Highlight: Sanjay Manjrekar Talking About Sarfaraz Khan