അവന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കലും ഓസ്‌ട്രേലിയയില്‍ വിജയിക്കില്ലായിരുന്നു: സഞ്ജയ് മഞ്ജരേക്കര്
Sports News
അവന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കലും ഓസ്‌ട്രേലിയയില്‍ വിജയിക്കില്ലായിരുന്നു: സഞ്ജയ് മഞ്ജരേക്കര്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th November 2024, 7:23 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

സ്‌കോര്‍

ഇന്ത്യ: 150 & 487/6 D

ഓസ്‌ട്രേലിയ: 104 & 238 (T:534)

ഇന്ത്യയ്ക്ക് നിര്‍ണായകമായത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ്. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും നേടി ബുംറ തിളങ്ങിയിരുന്നു. ഇതോടെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടാനും ബുംറയ്ക്ക് സാധിച്ചിരുന്നു.

രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള വന്‍ താരനിര ഇല്ലാതിരുന്നിട്ടും ഇന്ത്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിജയിപ്പിക്കാന്‍ ബുംറയ്ക്ക് സാധിച്ചിരിക്കുകയാണ്. ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ബുംറ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ മത്സരം പരാജയപ്പെടുമായിരുന്നു എന്നാണ് സഞ്ജയ് പറഞ്ഞത്.

ബുംറയെക്കുറിച്ച് സഞ്ജയ് പറഞ്ഞത്

‘ബൗളിങ് യൂണിറ്റ് ക്യാപ്റ്റന്‍ രണ്ട് ഇന്നിങ്സിലും ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി. ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരെ അദ്ദേഹം പുറത്താക്കി, പരാജയത്തില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് കരകയറാനായില്ല. പരിക്കോ മറ്റ് പ്രശ്നങ്ങളോ കാരണം ജസ്പ്രീത് ബുംറ ടീമില്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയത് അദ്ദേഹമാണ്.

ആദ്യ ഇന്നിങ്സില്‍ ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി, ഓസ്ട്രേലിയ അവിടെ വളരെ പിന്നിലായി. അവന്‍ ഒരു പ്രത്യേക കളിക്കാരനാണ്, രാജ്യത്തിനായി ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയും. ബുംറയാണ് ഇപ്പോള്‍ ഏറ്റവും വലിയ മാച്ച് വിന്നര്‍,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സഞ്ജയ് മഞ്ജരേക്കര്‍ പഞ്ഞു.

മത്സരത്തിലെ രണ്ടാം ഇന്നിങ്സില്‍ യശസ്വി ജെയ്സ്വാളിന്റെ മിന്നും ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. 161 റണ്‍സ് നേടി ഓസ്ട്രേലിയയില്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയായിരുന്നു താരം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. താരത്തിന് പുറകെ കിങ് കോഹ്ലി സെഞ്ച്വറി നേടി പുറാകാതെ തന്റെ ഫോം വീണ്ടെടുക്കുകയും ചെയ്തു. കെ.എല്‍.രാഹുല്‍ 77 റണ്‍സും നേടി.

Content Highlight: Sanjay Manjrekar Talking About Jasprit Bumrah