| Monday, 25th November 2024, 10:45 pm

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ നേടിയത്, അതിന് കാരണമുണ്ട്; തുറന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസീസിനെ 104 റണ്‍സിന് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

ഇപ്പോള്‍ ഇന്ത്യയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജയ് മഞ്ജരേക്കര്‍. രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, മുഹമ്മദ് ഷമി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രധാപ്പെട്ട താരങ്ങളില്ലാതെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയതെന്നും. അതിനാല്‍ ക്രക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ നേടിയതെന്നും സഞ്ജയ് പറഞ്ഞു.

‘അഞ്ച് പ്രധാന കളിക്കാര്‍ ഇല്ലാതെ ഇന്ത്യ വിജയിച്ചു. അതുകൊണ്ടുതന്നെ ഇത് ഏറ്റവും മികച്ച വിജയമായിരിക്കണം. പരിക്കും മറ്റ് പ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും 100 മീറ്റര്‍ സ്പ്രിന്റ് ഓടാന്‍ നിങ്ങളോട് പറയുന്നു, എന്നാല്‍ നിങ്ങള്‍ ഓട്ടത്തില്‍ വിജയിക്കുക മാത്രമല്ല, ഒരു പുതിയ റെക്കോഡ് സ്ഥാപിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വിജയവും ഇതേ രീതിയിലാണ്.

ഏറ്റവും പ്രധാനപ്പെട്ടവ മത്സരത്തില്‍ ഓസ്ട്രേലിയയെ പെര്‍ത്തില്‍ തടയുക അസാധ്യമായിരുന്നു, പക്ഷേ ഇന്ത്യ അത് നേടി. അവരുടെ തട്ടകത്തില്‍ ഓസ്ട്രേലിയയെ ഇത്ര സമ്മര്‍ദാവസ്ഥയില്‍ ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യ അവരെ പൂര്‍ണ്ണമായും അമ്പരപ്പിച്ചു,” സഞ്ജയ് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

Content Highlight: Sanjay Manjrekar Talking About Indian Cricket Team

We use cookies to give you the best possible experience. Learn more