| Tuesday, 25th June 2024, 4:46 pm

അവര്‍ വലിയ ടീമുകള്‍ക്ക് മുന്നില്‍ പേടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല: സഞ്ജയ് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഇതോടെ ലോകകപ്പ് സെമി ഫൈനലില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് അഫ്ഗാന്‍ പട. അതേസമയം ഒരു ചരിത്ര നേട്ടമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ടി-20 ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍ പ്രവേശിക്കുന്നത്.

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടാനാണ് അഫ്ഗാനിസ്ഥാന് സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 17.5 ഓവറില്‍ 105 റണ്‍സ് നേടാനാണ് സാധിച്ചത്. എട്ട് റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

ഈ ചരിത്ര വിജയത്തിന് ശേഷം അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കര്‍.

‘നിങ്ങള്‍ അഫ്ഗാനിസ്ഥാന്‍ പോലുള്ള ഒരു രാജ്യത്തുനിന്നും വരുമ്പോള്‍ പ്രഷര്‍ എന്നത് ഒരു സാധാരണ സംഭവമായിരിക്കും. ടി-20 ലോകകപ്പില്‍ അവര്‍ വലിയ ടീമുകളോട് കൊമ്പുകോര്‍ക്കുമ്പോള്‍ പേടിച്ചതായി ഞാന്‍ കണ്ടിട്ടേയില്ല,’സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ഒന്നില്‍ നാല് പോയിന്റ് സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ രണ്ടാമതാണ്. ഇതോടെ രണ്ട് പോയിന്റുള്ള ഓസ്‌ട്രേലിയയും പോയിന്റൊന്നും ഇല്ലാത്ത ബംഗ്ലാദേശും ലോകകപ്പില്‍ നിന്നും പുറത്താവുകയും ചെയ്തു. ജൂണ്‍ 27ന് നടക്കുന്ന ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും.

Content Highlight: Sanjay Manjrekar Talking About Afghanistan Team

We use cookies to give you the best possible experience. Learn more