രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയവരുടെ മികച്ച പ്രകടനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന് അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 64 റണ്‍സിനും പരാജയപ്പെടുത്തിയത്. ധര്‍മശാലയില്‍ ഇംഗ്ലണ്ടിനെതിരെ 195 റണ്‍സിന് എളുപ്പത്തില്‍ വിജയിക്കാന്‍ സാധിച്ചത് ആര്‍. അശ്വിന്റെ തകര്‍പ്പന്‍ അഞ്ചു വിക്കറ്റ് നേട്ടമാണ്. ഇതോടെ പരമ്പരയില്‍ ചാമ്പ്യന്‍മാരാകാനും ഇന്ത്യക്ക് സാധിച്ചു.
വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, കെ.എല്‍. രാഹുല്‍, എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍
ഹോം പരമ്പരയില്‍ അരങ്ങേറ്റം നടത്തിയ യുവനിരയെക്കുറിച്ചും സഞ്ജയ് മഞ്ജരേക്കര്‍ സംസാരിച്ചിരുന്നു. ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍, ആകാശ് ദീപ്, രജത് പടിദാര്‍ എന്നിവരുടെ പ്രകടനത്തില്‍ സഞ്ജയ് പ്രശംസ അര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം സ്വന്തമാക്കിയതോടെ ടീമിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ യുവനിരക്ക് ഇനിയും റണ്‍സ് ഉയര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇംഗ്ലണ്ടിനെതിരെ പുതിയ കളിക്കാര്‍ റണ്‍സിനായി വിശപ്പ് പ്രകടിപ്പിച്ചു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമാണ് യഥാര്‍ത്ഥ ടെസ്റ്റ്. ഭാവിയില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് പകരം വരുന്നവരെയാണ് ഇന്ത്യ ആശ്രയിക്കുക,’ അദ്ദേഹം പറഞ്ഞു.
Content highlight: Sanjay Manjrekar Talkig About Young Indian Players