വിരാടിന് ലീഡര്‍ഷിപ്പോ ക്യാപ്റ്റന്‍സിയോ ആവശ്യമില്ല; അക്കാര്യത്തില്‍ സച്ചിന് സമാനന്‍; കിങ്ങിനെ പുകഴ്ത്തി മുന്‍ സൂപ്പര്‍ താരം
Cricket
വിരാടിന് ലീഡര്‍ഷിപ്പോ ക്യാപ്റ്റന്‍സിയോ ആവശ്യമില്ല; അക്കാര്യത്തില്‍ സച്ചിന് സമാനന്‍; കിങ്ങിനെ പുകഴ്ത്തി മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th September 2023, 1:38 pm

ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്‌ലിയും സച്ചിൻ ടെണ്ടുൽക്കറും തമ്മിലുള്ള സമാനതകൾ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

ഇരുവരും നേടിയ റൺസുകളും സെഞ്ച്വറികളും മറ്റ് റെക്കോഡുകളുമെല്ലാം മാറ്റി നിർത്തിയാൽ ഇരുവരും ക്രിക്കറ്റ്‌ അസ്വദിക്കുന്നുണ്ടെന്നാണ് മഞ്ജരേക്കർ പറഞ്ഞത്.

‘വിരാട് കോഹ്‌ലിയും സച്ചിനും തമ്മിലുള്ള സാമ്യം എന്തെന്നാൽ രണ്ട് പേരും ക്രിക്കറ്റ്‌ കളിക്കുന്നത് അസ്വദിക്കുന്നു. അവർ എപ്പോഴും കളിക്കളത്തിൽ തുടരാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കോഹ്‌ലി ടീമിൽ ഉണ്ടായിരുന്നില്ല. പക്ഷെ കോഹ്‌ലി അപ്പോഴും കളത്തിന് പുറത്ത് ടീമിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന് ടീമിൽ ചുമതലകളോ ക്യാപ്റ്റൻസിയോ ആവശ്യമില്ല’, മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ മഞ്ജരേക്കർ പറഞ്ഞു.

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലെ കോഹ്‌ലിയുടെ പങ്കാളിത്തത്തെ കുറിച്ചും മഞ്ജരേക്കർ പരാമർശിച്ചു.

‘അവൻ കളിക്കാൻ ആഗ്രഹിക്കുന്നു. ടീമിന്റെ ഭാഗമാവുന്നത് അവൻ ആസ്വദിക്കുന്നു. വളരെക്കാലം അദ്ദേഹം ടീമിനെ നയിച്ചു എന്നാൽ കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ടീമിനൊപ്പവും താരങ്ങളോടൊപ്പവും യാത്ര ചെയ്യുന്നതും, ടീമിന്റെ കൂടെയുള്ള വിജയങ്ങൾ അസ്വദിക്കുന്നതും അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതാണ്, ‘ അദ്ദേഹം കൂട്ടിചേർത്തു.

ഏഷ്യാ കപ്പിൽ ഫൈനലിൽ എത്തിയതിന് പിന്നാലെ ഇന്ത്യൻ ടീം വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ മത്സരത്തിനിടയിൽ വാട്ടർബോയിയായി വിരാട് ഗ്രൗണ്ടിൽ എത്തിയിരുന്നു.

 

ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിനെ മറികടക്കാൻ വിരാട് കോഹ്‌ലിക്ക് ബുദ്ധിമുട്ടാണെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. ‘ഒരു മികച്ച കളിക്കാരനെ സംബന്ധിച്ചിടത്തോളം ഏകദിനത്തിൽ റൺസ് ശേഖരിക്കുന്നത് താരതമ്യേന എളുപ്പമാണ് കാരണം ബൗളർമാർ എപ്പോഴും വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കില്ല. സച്ചിന്റെ 51 ടെസ്റ്റ് സെഞ്ച്വറികളിലെത്തുന്നത് കോഹ്‌ലിക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് സഞ്ജയ് പറഞ്ഞത്.

ട്വന്റി ട്വന്റിയിൽ ഒരു സെഞ്ച്വറിയും ഏകദിനത്തിൽ 47 സെഞ്ച്വറികളും ടെസ്റ്റിൽ 29 സെഞ്ച്വറികളുമാണ് വിരാട് കൊഹ്‌ലിയുടെ പേരിലുള്ളത്. അതേസമയം സച്ചിന് ഏകദിനത്തിൽ 49 സെഞ്ച്വറി ടെസ്റ്റിൽ 51 സെഞ്ച്വറികളും ആണ് ഉള്ളത്.

Content Highlight: Sanjay Manjrekar shares similarities between Virat Kohli and Sachin Tendulkar in cricket.