മുംബൈ: ഐ.പി.എല്‍ പത്താം പതിപ്പിലെ ആദ്യ വിവാദമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ കീറോണ്‍ പൊള്ളാര്‍ഡും കമന്റേറ്റര്‍ സഞ്ജയ് മഞ്ചരേക്കേറും തമ്മിലുള്ള പോര്. മഞ്ചരേക്കറുടെ കമന്ററി ഇഷ്ടപ്പെടാത്ത പൊള്ളാര്‍ഡ് ട്വിറ്ററിലൂടെ മുന്‍കാല താരത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഇപ്പോഴിതാ പൊള്ളാര്‍ഡിന്റെ പെ്ട്ടിത്തെറിയ്ക്ക് മറുപടിയുമായി മഞ്ചരേക്കറും രംഗത്തെത്തിയിരിക്കുകയാണ്.
ഇന്നലെ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടിയപ്പോള്‍ കമന്ററി ബോക്‌സില്‍ സഞ്ജയ് ഉണ്ടായിരുന്നു. സഹ കമന്റേറ്ററായ രവി ശാസ്ത്രിയായിരുന്നു വിവാദത്തെ കുറിച്ച് ചോദിച്ചത്. പൊള്ളാര്‍ഡുമായി സംഭവത്തെ കുറിച്ച് സംസാരിച്ചോ എന്നായിരുന്നു ശാസ്ത്രിയുടെ ചോദ്യം.
സംഭവത്തെ തുടര്‍ന്ന് പൊള്ളാര്‍ഡുമായി അല്‍പ്പം അകലം പാലിച്ചു. കമന്ററി ബോക്‌സിനു പുറത്ത് രണ്ട് സെക്യൂരിറ്റി ഗാര്‍ഡുമാരേയും അതിനായി നിര്‍ത്തിയിട്ടുണ്ടെന്നായിരുന്നു മഞ്ചരേക്കറുടെ മറുപടി. പൊള്ളാര്‍ഡിന്റെ പൊട്ടിത്തെറിയെ പരിഹസിക്കുന്നതായിരുന്നു കമന്റേറ്ററുടെ മറുപടി എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
പൊള്ളാര്‍ഡിന്റെ പ്രതികരണം അമ്പരപ്പിച്ചെന്നും തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരമായിരുന്നു സംഭവങ്ങളുടെ തുടക്കം. മൂന്നാമതായി ഇറങ്ങി ഏഴ് ഓവറോളം ബറ്റു ചെയ്തിട്ടും മത്സരത്തില്‍ ആകെ 17 റണ്‍സു മാത്രമായിരുന്നു പൊള്ളാര്‍ഡിന് സമ്പാദിക്കാന്‍ സാധിച്ചുള്ളൂ. ഇതിനെ കുറിച്ച് കമന്റേറ്റര്‍മാരിലൊരാളായ മഞ്ചരേക്കറുടെ പ്രസ്താവനയാണ് പൊള്ളാര്‍ഡിനെ ചൊടിപ്പിച്ചത്.
മുന്‍ നിര ബാറ്റ്സമാനായി തിളങ്ങാനുള്ള പക്വതയും കളിയെ വിശകലനം ചെയ്യാനുള്ള ബുദ്ധിയും പൊള്ളാര്‍ഡിന് ഇല്ലെന്നായിരുന്നു മഞ്ചരേക്കറുടെ കമന്റ്. അതിനാല്‍ മിഡില്‍ ഓര്‍ഡര്‍ തന്നെയാണു പൊള്ളാര്‍ഡിന് ഉത്തമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് പൊള്ളാര്ഡിനെ ചൊടിപ്പിച്ചു.
Also Read:ഡി.എന്‍.എ ടെസ്റ്റിന് താന്‍ തയ്യാറല്ലെന്ന് ധനുഷ്
മത്സരശേഷം ട്വിറ്ററിലൂടെ പൊള്ളാര്‍ഡ് തിരിച്ചടിച്ചു. ” മഞ്ചരേക്കര്‍ താങ്കളുടെ വായില്‍ നിന്നും എന്തെങ്കിലും പോസിറ്റീവ് വരുമോ? സംസാരിക്കുന്നതിനു കാശുകിട്ടുന്നതു കൊണ്ട് നിങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ കൊണ്ടുള്ള വിസര്‍ജനം തുടര്‍ന്നോളൂ.” എന്നായിരുന്നു പൊള്ളാര്‍ഡിന്റെ പ്രതികരണം.
” വാക്കുള്‍ക്ക് വളരെയധികം ശക്തിയുണ്ട്. ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല. മാതാപിതാക്കളുടെ പാപഫലം.” എന്നായിരുന്നു പൊള്ളാര്‍ഡിന്റെ മറ്റൊരു ട്വീറ്റ്