സഞ്ജയ് മഞ്ചരേക്കര്‍ പുറത്തേക്ക്?; ഐ.പി.എല്‍ കമന്ററി പാനലില്‍ മഞ്ചരേക്കറില്ലെന്ന് റിപ്പോര്‍ട്ട്
Cricket
സഞ്ജയ് മഞ്ചരേക്കര്‍ പുറത്തേക്ക്?; ഐ.പി.എല്‍ കമന്ററി പാനലില്‍ മഞ്ചരേക്കറില്ലെന്ന് റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th March 2020, 10:25 am

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കറെ ബി.സി.സി.ഐ ഐ.പി.എല്‍ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. മുംബൈ മിററാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിന് കമന്റേറ്ററായി മഞ്ചേരക്കറുണ്ടായിരുന്നില്ല. മറ്റ് കമന്റേറ്റര്‍മായ സുനില്‍ ഗവാസ്‌കര്‍, എല്‍. ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് എന്നിവര്‍ ധരംശാലയിലെത്തിയിരുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സജീവ കമന്റേറ്ററായിരുന്നു സഞ്ജയ് മഞ്ചരേക്കര്‍. എന്നാല്‍ മഞ്ചരേക്കറില്‍ ബി.സി.സി.ഐ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അദ്ദേഹം ഐ.പി.എല്‍ കമന്ററി പാനലില്‍ നിന്നും ഒഴിവാക്കപ്പെട്ടേക്കാം. ഇപ്പോള്‍ അങ്ങനെ ഒരു ആലോചന ഇല്ലെങ്കിലും അദ്ദേഹത്തില്‍ അധികൃതര്‍ തൃപ്തരല്ല’, പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ രവീന്ദ്ര ജഡേജ, ഹര്‍ഷ ബോഗ്ലെ തുടങ്ങിയവരുമായി ബന്ധപ്പെട്ട് മഞ്ചരേക്കര്‍ വിവാദമുണ്ടാക്കിയിരുന്നു. ജഡേജയുടെ കളിയേയും മറ്റൊരു കമന്റേറ്ററായ ഹര്‍ഷ ബോഗ്ലെയുടെ കളിപറച്ചിലിനെയും മഞ്ചരേക്കര്‍ വിമര്‍ശിച്ചിരുന്നു. പിന്നീട് ഇരുവരോടും അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.

WATCH THIS VIDEO: