| Sunday, 16th June 2024, 2:35 pm

അവന്റെ തിരിച്ചുവരവ് ശ്രദ്ധേയമാണ്, തന്ത്രപരമായിട്ടാണ് അവന്‍ കളിച്ചത്; ഇന്ത്യന്‍ താരത്തിന് പ്രശംസയുമായി മുന്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റില്‍ ആണ് ഇന്ത്യയുടെ വിജയം. കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഏഴ് പോയിന്റാണ് ഇന്ത്യയ്ക്ക ഉള്ളത്.

ഇന്ത്യയുടെ അടുത്ത മത്സരം അഫ്ഗാനിസ്ഥാനോടാണ്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസിലാണ് മത്സരം നടക്കുന്നത്. ലോകകപ്പില്‍ ഉടനീളം മിന്നും പ്രകടനമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് കാഴ്ച്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ പുറത്താകാതെ 36 റണ്‍സും പാകിസ്ഥാനെതിരെ 42 റണ്‍സും അമേരിക്കയ്‌ക്കെതിരെ 18 റണ്‍സും താരം നേടിയിട്ടുണ്ട്.

നിര്‍ണായക മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച താരം ഏകദേശം 16 മാസങ്ങള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിയത്. ഒരു വാഹനാപകടത്തില്‍ ഗുരുതരമായി താരത്തിന് പരിക്ക് പറ്റിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ മിന്നും തിരിച്ച് വരവിനേക്കുറിച്ച് പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും സഞ്ജയ് മഞ്ജരേക്കറും.

‘റിഷബ് പന്ത് വലിയ പ്രചോദനമാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ശരിക്കും ശ്രദ്ധേയമാണ്. വിധിയാല്‍ നിങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. നിങ്ങള്‍ മികച്ച മികച്ച രീതിയില്‍ തിരിച്ച് വന്നിരിക്കുകയാണ്, മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ ഇതിലും മികച്ച മാര്‍ഗമില്ല. റിഷബ് പന്ത് ഒരു ചാമ്പ്യനായ ക്രിക്കറ്റ് താരമാണ്,’സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ആക്രമണ രീതിയില്‍ ബാറ്റ് ചെയ്യുന്ന പന്തിന്റെ ശൈലിയെ മഞ്ജരേക്കറും അഭിനന്ദിച്ചിരുന്നു.

‘റിഷബ് പന്ത് ശ്രദ്ധേയനാണ്. ടി-20യില്‍ അദ്ദേഹം മുമ്പ് മൂന്നാം സ്ഥാനത്തു ബാറ്റ് ചെയ്തിട്ടുണ്ട്, ലോകകപ്പിലും അവന്‍ മോശമാക്കിയില്ല. തന്ത്രപ്രധാനമായ പിച്ചുകളില്‍ ഏറ്റവും ശാന്തനായ കളിക്കാരനായി മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്,’സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

Content Highlight: Sanjay Manjrekar And Irfan Pathan Praises Rishabh Pant

We use cookies to give you the best possible experience. Learn more