| Thursday, 1st February 2024, 12:53 pm

സ്‌നേഹത്തിന്റെയും, അധികാരത്തിന്റെയും, സ്വാതന്ത്യത്തിന്റെയും ഇതിഹാസ കഥ; സഞ്ജയ് ലീലാ ബന്‍സാലിയുടെ ആദ്യ സീരീസ് ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ പ്രഗത്ഭരായ സംവിധായകരിലൊരാളാണ് സഞ്ജയ് ലീലാ ബന്‍സാലി. വെറും പത്ത് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത ബന്‍സാലി മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, എഡിറ്റര്‍, നിര്‍മാതാവ് എന്നീ വിഭാഗങ്ങളില്‍ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ഇത്രയും വ്യത്യസ്ത വിഭാഗങ്ങളില്‍ ദേശീയ അവാര്‍ഡ് നേടിയ ഒരേയൊരാള്‍ കൂടിയാണ് ബന്‍സാലി.

ഇപ്പോഴിതാ വെബ് സീരീസ് രംഗത്തും തന്റെ കൈയൊപ്പ് പതിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബന്‍സാലി. ഹീരാമണ്ഡി- ദ ഡയമണ്ട് ബസാര്‍ എന്ന സീരീസിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ പുറത്തുവിട്ടു. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ലാഹോറിലെ ഹീരാമണ്ഡി എന്ന സ്ഥലത്തെ നാല് സ്ത്രീകളുടെ കഥയാണ് സീരീസ് പറയുന്നത്. ഷബാന ആസ്മി, സൊനാക്ഷി സിന്‍ഹ, മനീഷാ കൊയ്‌രാള, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

മുംബൈയിലെ കാമാത്തിപുരയില്‍ നിന്ന് നഗരത്തിനെ നിയന്ത്രിച്ച ഗംഗുഭായ് എന്ന സ്ത്രീയുടെ കഥ പറഞ്ഞ ഗംഗുഭായ് കത്തിയവാഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബന്‍സാലി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഹീരാമണ്ഡിക്ക് ഉണ്ട്. സീരീസിലെ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചോ, റിലീസ് തിയ്യതിയെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Content Highlight: Sanjay Leela Bhansali first directorial web series first look released

We use cookies to give you the best possible experience. Learn more