കരിഷ്മ കപൂര്‍ തന്നെ വിവാഹം ചെയ്തത് പണത്തിനുവേണ്ടി: ആരോപണങ്ങളുമായി ഭര്‍ത്താവ്
Daily News
കരിഷ്മ കപൂര്‍ തന്നെ വിവാഹം ചെയ്തത് പണത്തിനുവേണ്ടി: ആരോപണങ്ങളുമായി ഭര്‍ത്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th January 2016, 12:42 pm

karismaമുന്‍ ബോളിവുഡ് താരം കരിഷ്മ കപൂറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് സഞ്ജയ് കപൂര്‍. കരിഷ്മ തന്നെ വിവാഹം കഴിച്ചത് പണത്തിനും ആഢംബര ജീവിതത്തിനുമാണെന്നാണ് സഞ്ജയ് പറഞ്ഞത്.

ബാന്ദ്ര കുടുംബക്കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന അപേക്ഷയിലാണ് സഞ്ജയ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 2003ല്‍ അഭിഷേക് ബച്ചനുമായി പിരിഞ്ഞതിനുശേഷമാണ് കരിഷ്മ തന്നെ വിവാഹം കഴിക്കുന്നത്. 11 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം തകരാന്‍ പ്രധാന കാരണം കരിഷ്മയാണെന്നും സഞ്ജയ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

തന്നേക്കാള്‍ കരിഷ്മ വില കല്‍പ്പിച്ചത് കരിയറിനാണ്. അതുകൊണ്ടാണ് ദല്‍ഹിയിലേക്ക് വരാനുള്ള തന്റെ അപേക്ഷ കാര്യമാക്കാതെ കരിഷ്മ മുംബൈയില്‍ തുടര്‍ന്നതെന്നും സഞ്ജയ് കുറ്റപ്പെടുത്തുന്നു.

ഒരു ഭാര്യയെന്ന നിലയില്‍ മാത്രമല്ല അമ്മ എന്ന നിലയിലും കരിഷ്മ പൂര്‍ണ പരാജയമാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കരിഷ്മ തന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി കുട്ടികളെ കരുവാക്കുകയാണ്. കപൂര്‍ കുടുംബത്തെ കുട്ടികളെ കാണാന്‍ അനുവദിക്കാറില്ല. ഈ പേരില്‍ കൂടുതല്‍ പണം വാങ്ങാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.

അതേസമയം സഞ്ജയുടെ ആരോപണങ്ങള്‍ കള്ളവും അതിക്രൂരവുമാണെന്ന് കരിഷ്മയുടെ അഭിഭാഷക ക്രാന്തി സേത്  പറഞ്ഞു.