സഞ്ജയ് ദത്തിനെ യാര്‍വാഡ ജയിലിലേക്ക് മാറ്റി
India
സഞ്ജയ് ദത്തിനെ യാര്‍വാഡ ജയിലിലേക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2013, 12:04 pm

[]മുംബൈ: മുംബൈ  സ്‌ഫോടന കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിനെ  പൂനെയിലെ യര്‍വാഡ ജയിലിലേക്ക് രഹസ്യമായി മാറ്റി.
ബുധനാഴ്ച പുലര്‍ച്ചെയാണ് ദത്തിനെ അതി രഹസ്യമായി യര്‍വാഡ ജയിലിലേക്ക് മാറ്റിയത്.[]

മുംബൈ സ്‌ഫോടന ക്കേസില്‍  തടവ് ശിക്ഷ അനുഭവിക്കുന്ന ദത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും മാധ്യമ ശ്രദ്ധ ഒഴിവാക്കാനുമാണ് യര്‍വാഡ ജയിലിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു.  അതീവ സുരക്ഷയുള്ള മൂന്ന് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ അര്‍ദ്ധ രാത്രിയാണ് ദത്തിനെ പുണെയിലേക്ക് കൊണ്ടുപോയത്.

മുംബൈ ആര്‍തര്‍റോഡിലെ ജയിലിലാണ് സഞ്ജയ് ദത്തിനെ ഇതുവരെ താമസിപ്പിച്ചിരുന്നത്.

1993 ല്‍ നടന്ന സ്‌ഫോടന  കേസില്‍ ദത്തിന്റെ തടവുശിക്ഷ സുപ്രീം കോടതി ആറില്‍നിന്ന് അഞ്ച് വര്‍ഷമായി നേരത്തെ കുറച്ചിരുന്നു.
ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞ ദത്തിന് ഇനി 42 മാസംകൂടി തടവുശിക്ഷ ബാക്കിയുണ്ട്.