| Thursday, 6th February 2025, 5:02 pm

വരുണിനെ ഏകദിന സ്‌ക്വാഡില്‍ പരിഗണിക്കുമ്പോള്‍ മറ്റൊരു താരത്തിന്റെ പേരും ചര്‍ച്ചയാവേണ്ടതാണ്; തുറന്ന് പറഞ്ഞ് സഞ്ജയ് ബംഗാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനം വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ടി-20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന സ്‌ക്വാഡില്‍ എടുത്തിരുന്നെങ്കിലും ആദ്യ മത്സരത്തില്‍ താരത്തെ ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ഏകദിന സ്‌ക്വാഡില്‍ വരുണിനെ പരിഗണിക്കുകയാണെങ്കില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന സ്‌ക്വാഡില്‍ സെലക്ടര്‍മാര്‍ രിഗണിക്കേണ്ടിയിരുന്നെന്ന് പറയുകയാണ്. മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാര്‍ പറഞ്ഞത്.

വരുണ്‍ ചക്രവര്‍ത്തിയുടെ കളി ശൈലി ടി-20ക്ക് അനുകൂലമായിരുന്നെന്നും ഏകദിനത്തില്‍ താരം അരങ്ങേറ്റം കുറിച്ചിട്ടില്ലെന്നും താരം പറഞ്ഞു. എന്നാല്‍ ഏകദിനത്തില്‍ ചഹലിന്റെ പ്രകടനങ്ങള്‍ വരുണില്‍ നിന്ന് വ്യത്യസ്തമാണെന്നും താരം സൂചിപ്പിച്ചു.

സഞ്ജയ് ബംഗാര്‍ സംസാരിച്ചത്

‘വരുണിന്റെ കളി ശൈലിക്ക് അനുയോജ്യമായ ഒരു ഫോര്‍മാറ്റാണ് ടി-20, പ്രത്യേകിച്ച് 50 ഓവര്‍ ഫോര്‍മാറ്റിലെ അദ്ദേഹത്തിന്റെ മികച്ച റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ചഹലിന്റെ ഭാവിയെക്കുറിച്ച് ചോദ്യം ഉയരുന്നു. ടീം മറ്റൊരു റിസ്റ്റ് സ്പിന്നറെ അന്വേഷിച്ചിരുന്നെങ്കില്‍, ചഹലിന്റെ പേര് ചര്‍ച്ചയുടെ ഭാഗമാകുമായിരുന്നു.

എന്നിരുന്നാലും, ടീമിന്റെ ചിന്തയെക്കുറിച്ചോ മാനേജ്മെന്റിന്റെ മുന്‍ഗണനകളെക്കുറിച്ചോ പുറത്തു നിന്ന് അഭിപ്രായം പറയാന്‍ പ്രയാസമാണ്. ആത്യന്തികമായി, ഇതെല്ലാം അവരുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുന്നു,’ ബംഗാര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ഇതുവരെ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ചഹല്‍ 72 മത്സരങ്ങളിലെ 69 ഇന്നിങ്‌സില്‍ നിന്ന് 121 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടി-20 ഐയില്‍ 80 മത്സരങ്ങളിലെ 79 ഇന്നിങ്‌സില്‍ നിന്ന് 96 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. എന്നാല്‍ വരുണ്‍ ടി-20 ഐയില്‍ ഇന്ത്യയ്ക്ക് വേണ്ടി 18 മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റുകളാണ് നേടിയത്.

Content Highlight: Sanjay Bangar Talking About Yuzvendra Chahal

We use cookies to give you the best possible experience. Learn more