ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും പ്രധാന താരങ്ങളിലൊന്നാണ് വിരാട് കോഹ്‌ലി. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും വിരാട് തിളങ്ങിയിരുന്നു. ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സഞ്ജയ് ബംഗര്‍. ടെസ്റ്റില്‍ മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലിയും തമ്മില്‍ സാമ്യമുണ്ടെന്നാണ് താരം പറഞ്ഞത്.
‘വിരാടിന്റെ ക്യാപ്റ്റന്‍സി സൗരവ് ഗാംഗുലിയെപ്പോലെയാണ്, കാരണം ഇരുവരും വിദേശ രാജ്യങ്ങളിലെ മത്സരങ്ങളില്‍ മികച്ച വിജയമാണ് സ്വന്തമാക്കിയത്. അവര്‍ക്ക് വ്യത്യസ്ത രീതികള്‍ ഉണ്ടായിരുന്നു, എന്നാല്‍ അവരുടെ തത്വശാസ്ത്രം സമാനമായിരുന്നു. അവരുടെ ചില രീതികള്‍ പ്രവര്‍ത്തിച്ചു, ചിലത് പ്രവര്‍ത്തിച്ചില്ല, ‘ബംഗാര്‍ റാവു പോഡ്കാസ്റ്റില്‍ പറഞ്ഞു.
2014ലാണ് വിരാട് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായത്. എം.എസ് ധോണിക്ക് പകരക്കാരനായാണ് കോഹ്ലി ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തത്. 68 മത്സരങ്ങളില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ച വിരാട് 40 മത്സരങ്ങളിലാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
2015ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് കോഹ്ലി തന്റെ ക്യാപ്റ്റനായുള്ള ആദ്യ വിജയം സ്വന്തമാക്കിയത്. നീണ്ട 22 വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യ സ്വന്തം തട്ടകത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.
2018ല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാനും വിരാടിന് സാധിച്ചു. വിരാടിന്റെ ക്യാപ്റ്റന്സിയുടെ സമയത്താണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയെ ആദ്യമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിച്ചതും വിരാട് ആയിരുന്നു. 2022 ജനുവരിയിലാണ് കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.
ഇന്ത്യക്കായി ഐതിഹാസികമായ ഒരു കരിയറാണ് വിരാട് പടുത്തുയര്‍ത്തിയത്. ഇതിനോടകം തന്നെ 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്‌സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.
ഇന്ത്യക്കുവേണ്ടി സൗരവ് ഗാംഗുലി 113 ടെസ്റ്റ് മത്സരങ്ങളിലെ 188 ഇന്നിങ്‌സില്‍ നിന്നും 7212 റണ്‍സ് ആണ് നേടിയത്. അതില്‍ 239 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ മികച്ച ഓവര്‍സീസ് ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗാംഗുലിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
28 ടെസ്റ്റ് മത്സരങ്ങളിലെ 11 ഇന്നിങ്‌സ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചിട്ടുണ്ട്. വിദേശ പിച്ചിന്റെ ഘടനയെ കുറിച്ചും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന താരങ്ങളെ കുറിച്ചും നല്ല അവബോധമുള്ള താരങ്ങളായിരുന്നു വിരാടും ഗാംഗുലിയും
Content highlight: Sanjay Bangar Talking About Sourav Ganguly And Virat Kohli