ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍യ്ക്ക് കളത്തില്‍ ഇറങ്ങിയ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിട്ടുനിന്ന രോഹിത് രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും വിമര്‍ശനങ്ങള്‍ക്ക് വിധേയനായി കഴിഞ്ഞ ഏഴ് റെഡ് ബോള്‍ മത്സരങ്ങളില്‍ നിന്ന് 152 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന് നേടാനായത്.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍ ആദ്യ മത്സരത്തില്‍ മാറിനിന്ന രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനത്ത് കെ.എല്‍. രാഹുല്‍ മികച്ച പ്രകടനം നടത്തിയതോടെ രണ്ടാം ടെസ്റ്റ് മുതല്‍ രോഹിത്തിന്റെ സ്ലോട്ട് ആറാമനായിട്ടായിരുന്നു. എന്നാല്‍ ഇനി അവശേഷിക്കുന്ന മത്സരങ്ങളില്‍ രോഹിത്തിനെ വണ്‍ ഡൗണ്‍ ബാറ്ററായി കൊണ്ടുവരണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍.
‘മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലും ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ രോഹിത് ശര്‍മയ്ക്ക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയും, അത് ഞങ്ങളുടെ ബാറ്റിങ് ശക്തിപ്പെടുത്താന്‍ സഹായിക്കും. അയാള്‍ക്ക് തന്റെ ബാറ്റിങ് പൊസിഷന്‍ മാറ്റാന്‍ സാധിക്കും,
രോഹിത് ശര്‍മ വൈകിയാണ് ബോള്‍ കണക്ട് ചെയ്യുന്നത്, രോഹിത്തിന് തന്റെ പ്രിയപ്പെട്ട പുള്‍ ഷോട്ട് കളിക്കാന്‍ പാടുപെടുകയാണ്. ഷോട്ടുകള്‍ക്കായി അവന്‍ നേരത്തെ തന്നെ തയ്യാറെടുക്കേണ്ടിവരും. ബാറ്റര്‍ ഫോമിലാണോ അല്ലയോ എന്ന് ഇത് കാണിക്കുന്നു,’ ബംഗാര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
Content Highlight: Sanjay Bangar Talking About Rohit Sharma