'ഉത്തര്‍പ്രദേശ് വിഭജിക്കണം'; കേന്ദ്ര മന്ത്രിയുടെ നിര്‍ദേശം വിവാദത്തില്‍
national news
'ഉത്തര്‍പ്രദേശ് വിഭജിക്കണം'; കേന്ദ്ര മന്ത്രിയുടെ നിര്‍ദേശം വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2023, 9:32 am

 

ലക്‌നൗ:  ഉത്തര്‍ പ്രദേശ് സംസ്ഥാനം വിഭജിച്ച് പശ്ചിമ ഉത്തര്‍ പ്രദേശ് രൂപീകരിക്കണമെന്ന കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്റെ ആവശ്യത്തില്‍ ബി.ജെ.പിയില്‍ വിവാദം.

ഇത് ‘മിനിപാകിസ്ഥാന്‍’ രൂപീകരണമാണെന്ന് ബി.ജെ.പി നേതാവ് സംഗീത് സോം പറഞ്ഞു. വോട്ടര്‍മാരെ വിഭജിക്കാനുള്ള ബില്യാന്റെ ശ്രമമാണിതെന്ന് ചില നേതക്കള്‍ അഭിപ്രായപ്പെട്ടു.

‘പശ്ചിമഉത്തര്‍പ്രദേശെന്ന മീററ്റ് തലസ്ഥാനമായ പ്രത്യേക സംസ്ഥാനം രൂപീകരിക്കണം. എട്ട് കോടി ജനസംഖ്യയുള്ള ഇവിടം ഹൈക്കോടതിയില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെയാണ്. ഇത് തീര്‍ത്തും ന്യായമായ ആവശ്യമാണ്’. രാജ്യാന്തര ജാട്ട് പാര്‍ലമെന്റിലാണ് മുസാഫിര്‍ നഗര്‍ എം.പിയായ മന്ത്രിയുടെ വിവാദ പരാമര്‍ശം.
‘ശരിയായ വാദങ്ങളില്ലാത്തതിനാലാണ് ജാട്ട് റിസര്‍വേഷന്‍ നിര്‍ത്തലായതെന്ന് പറയുന്നത് ശരിയല്ല. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ സംവരണത്തെ കുറിച്ച് ആര് സംസാരിച്ചാലും താന്‍ പിന്നിലുണ്ടാകും’,മന്ത്രി കൂട്ടിചേര്‍ത്തു.

പശ്ചിമ യു.പിയില്‍ പ്രത്യേക വിഭാഗത്തിന്റെ പ്രാതിനിധ്യം കൂടുകയാണെന്നും പല തദ്ദേശ സ്ഥാപനങ്ങളിലും 80 ശതമാനം ഇവരാണെന്നും ജാട്ട് സമുദായപേര് പറയാതെ സോം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുസാഫിര്‍ നഗറിലെ കൗത്തലി ജില്ലയിലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയെപ്പട്ടിരുന്നു.
പശ്ചിമ യു.പി യിലെ 18 ജില്ലകളില്‍ 19 ലോക് സഭാ മണ്ഡലങ്ങളിലും ജാട്ട് വോട്ടുകള്‍ നിര്‍ണായകമാണ്.

content highliht: Minister sanjay balyan bats for western uttar pradesh to be seperate state