| Sunday, 3rd July 2016, 8:13 pm

സാനിയ-ഷുഹൈബ്; ഒരു ഇന്തോ-പാക്ക് പ്രണയാദ്ധ്യായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ പുറത്തിറക്കുന്ന “എയ്‌സ് എഗയ്ന്‍സിറ്റ് ഓഡ്‌സ്” എന്ന സാനിയയുടെ ആത്മകഥയിലെ പ്രണയഓര്‍മ്മകളിലേക്കൊരു സ്മാഷ്



2010 ന്റെ തുടക്കത്തില്‍ മനോഹരമായ ഹോബാര്‍ട്ട് നഗരത്തില്‍ വച്ചാണ് എന്റെ ജീവിതത്തിലെ നാടകീയമമായ ആ ട്വിസ്റ്റ് സംഭവിക്കുത്. ഒരു സായ്ഹാനത്തില്‍ പിതാവിനും പരിശീലകനായ ലെിനുമൊപ്പം ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മുന്‍ പാക്കിസ്താന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷുഹൈബ് മാലിക്ക് അങ്ങോട്ടുവന്നു. ഒരു ടേബിളിനായി തിരഞ്ഞ ഷുഹൈബ് ഞങ്ങളിരിക്കുന്ന കോര്‍ണറിലേക്ക് തിരിഞ്ഞു. എന്നെ കണ്ടപ്പോള്‍ ഹലോ എന്ന് അഭിവാദ്യം ചെയ്ത് അടുത്തേക്ക് വന്നു. ഷുഹൈബിനെ നേരത്തെ ഒരു തവണ നേരിട്ട് കണ്ടിരുന്നു. പക്ഷെ വളരെ കുറച്ച് നേരം മാത്രമേ അന്ന് ഇടപഴകാന്‍ സാധിച്ചിരുന്നുള്ളൂ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്താന്റെ ഇന്ത്യന്‍ പര്യാടനത്തിനിടയില്‍ ന്യൂദല്‍ഹിയില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. ഒരു പത്രപ്രവര്‍ത്തകന്‍ ന്യൂദല്‍ഹിയിലെ ഹോട്ടല്‍ ജിംന്യേഷ്യത്തില്‍ ഞങ്ങളെ പരിചയപ്പെടുത്തിയ സന്ദര്‍ഭമായിരുന്നു അത്.

സംഭാഷണമദ്ധ്യേ അടുത്ത ദിവസം നടക്കുന്ന എന്റെ കളി കാണാന്‍ ഷുഹൈബ് ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ കുറച്ച് ടിക്കറ്റുകള്‍ അദ്ദേഹത്തിന് ഏര്‍പ്പെടുത്തികൊടുത്തു. പിറ്റേന്ന്‌
സഹകളിക്കാര്‍ക്കൊപ്പം ഷുഹൈബ് മത്സരം വീക്ഷിക്കാനെത്തി. മത്സരത്തിന് ശേഷം എന്റെ
പിതാവ് അവരെയെല്ലാം ഡിന്നറിനായി ക്ഷണിച്ചെങ്കിലും മറ്റുള്ളവരെല്ലാം നേരത്തെ ഏറ്റ ചടങ്ങുകള്‍ കാരണം വരാന്‍ കഴിയില്ലെന്ന് അറിയിച്ചു. പക്ഷെ ഷുഹൈബ് ക്ഷണം സ്വീകരിച്ചു.

പിന്നീട് ഫോണിലൂടെ ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദം വളര്‍ന്നു. ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള യാത്രയിലായിരിക്കുമ്പോഴൊക്കെ ഫോണിലൂടെ ഏറെ നേരം സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. പ്രശസ്തി ഒരിക്കലും തലയ്ക്ക് പിടിക്കാത്ത ഒരാളായി തോന്നി ഷുഹൈബ്. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെകുറിച്ചും ഫോണ്‍ സംസാരം നീണ്ടു. അതിനിടയിലെപ്പോഴോ പരസ്പരം നന്നായി അടുത്തതായി ഞങ്ങള്‍ തിരിച്ചറിഞ്ഞു.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം എന്നെ വിവാഹം കഴിക്കാമോ എന്ന് ഷുഹൈബ് ചോദിച്ചു. നാടകീയത ഒട്ടുമില്ലാതെ ആത്മാര്‍ത്ഥമായ, നേരിട്ടുള്ള അഭ്യര്‍ത്ഥന. എന്നെങ്കിലും വിവാഹം നടക്കുകയാണെങ്കില്‍ വധുവിന്റെ സ്ഥാനത്ത് ഞാന്‍ വേണമൊന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വിവാഹിതരായി. ഒരു വൈകുന്നേരം ഒരുമിച്ചിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. ഒന്നാലോചിച്ച് നോക്കൂ, അന്ന് നിങ്ങള്‍ ആ റെസ്‌റ്റോറന്റില്‍ വന്നില്ലായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ പിന്നീടൊരിക്കലും നമ്മള്‍ കണ്ടുമുട്ടുകയേ ഉണ്ടായിരുന്നില്ല. അപ്പോഴാണ് അക്കാര്യം ഷുഹൈബ് വ്യക്തമാക്കിയത്. അന്നത്തെ കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നില്ല പോലും.


ടെന്നീസ് കോര്‍ട്ടിനകത്തെയും പുറത്തെയും അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെക്കുന്ന സാനിയയുടെ ആത്മകഥ ജൂലൈയില്‍ പുറത്തിറങ്ങും. സാനയമിര്‍സയെന്ന കായിക താരത്തിന്റെ വളര്‍ച്ച വ്യക്തമായി അടയാളപ്പെടുത്തുന്ന പുസ്തകം ഹാര്‍പ്പന്‍ കോളിന്‍സ് ഇന്ത്യയാണ് പുറത്തിറക്കുന്നത്. സാനിയയും അച്ഛന്‍ ഇമ്രാന്‍ മിര്‍സയുംചേര്‍ന്നാണ് പുസ്തകമെഴുതിയത്.


ഞങ്ങള്‍ റസ്റ്റോറന്റിലുള്ള സമയത്ത് ഷുഹൈബിന്റെ ഒരു ടീമംഗവും അവിടെ ഉണ്ടായിരുന്നു. അദ്ദേഹമാണ് ഞാന്‍ അവിടെയുള്ള കാര്യം ഷുഹൈബിനെ ഫോണില്‍ വിളിച്ചറിയിച്ചത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനില്ലെന്ന് തീരുമാനിച്ചയാള്‍ ഞാനുണ്ടെന്നറിയിച്ചപ്പോള്‍, പെട്ടെന്ന് അവിടേക്കെത്തുകയായിരുന്നു. അന്ന് എന്തായാലും നിന്റെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കാന്‍ നിശ്ചയിച്ചുറപ്പിച്ചായിരുന്നു തന്റെ വരവെന്ന് ഷുഹൈബ് പറഞ്ഞു. യാദൃശ്ചികത അല്ല ഞങ്ങളെ തമ്മിലൊരുമിപ്പിച്ചതെന്ന ഇക്കാര്യം ഇപ്പോഴും ഇടയ്ക്കിടയ്ക്ക് തമാശയായി പറയാറുണ്ട്.

സ്വാഭാവികമായും വിവാഹമെന്ന ചിന്ത എന്നിലുമുണ്ടായി. വിവാഹത്തിന്റെ കാര്യത്തില്‍ ഞാനും യാഥാസ്ഥിക ചിന്ത വച്ചു പുലര്‍ത്തുന്ന ഒരാളാണ്. വിവാഹത്തിന് മുമ്പ് കുറെക്കാലം ഡേറ്റിംഗില്‍ ഏര്‍പ്പെടുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ഞങ്ങള്‍ക്കിടയിലെ അടുപ്പം കുറെക്കാലം പുറം ലോകമറിയാതെ മൂടിവയ്ക്കുക എന്ന കാര്യവും വളരെ പ്രയാസകരമായിരുന്നു. എന്തായാലും കുറച്ച് കാലം ഞങ്ങള്‍ക്കതിന് സാധിച്ചു, പക്ഷെ പിന്നീട് പുറത്തറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വലിയ ഷോക്കായി.

നമ്മളുമായി ഒരുപാട് രാഷ്ട്രീയ വ്യത്യാസങ്ങള്‍ വച്ച് പുലര്‍ത്തുന്ന ഒരു രാജ്യക്കാരനാണ് ഷുഹൈബ് എന്ന കാര്യത്തെ കുറിച്ച് ഞാന്‍ നേരത്തേ ബോധവതിയായിരുന്നു. പക്ഷെ ഞാന്‍ വളര്‍ന്നത് ടെന്നീസ് കോര്‍ട്ടിലാണ്. അവിടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുളള വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള, വര്‍ഗ്ഗങ്ങളില്‍പെട്ട, പാശ്ചാത്തലങ്ങളില്‍ നിന്നുളളവരുമായി ദീര്‍ഘകാലത്തെ അടുത്ത സൗഹൃദമുണ്ട് എനിക്ക്. ഈ അനുഭവങ്ങള്‍ എന്‍െ ലോകം കുറെക്കൂടി വിശാലമാക്കിയിരുന്നു. ഇത്തരം മാനദണ്ഢങ്ങള്‍ കണക്കിലെടുക്കാതെ ബന്ധങ്ങളെ വ്യക്തിപരമായി മാത്രം കണക്കിലെടുക്കാന്‍ അതെന്നെ സഹായിച്ചു. ഒരു കായിക താരമെന്ന നിലയില്‍ അത്തരത്തിലുള്ള അതിര്‍വരമ്പുകളെ കുറിച്ച് മറക്കുക തന്നെ വേണം.

ടെന്നീസ് കോര്‍ട്ടിനകത്തെയും പുറത്തെയും അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെക്കുന്ന സാനിയയുടെ ആത്മകഥ ജൂലൈയില്‍ പുറത്തിറങ്ങും. സാനയമിര്‍സയെന്ന കായിക താരത്തിന്റെ വളര്‍ച്ച വ്യക്തമായി അടയാളപ്പെടുത്തുന്ന പുസ്തകം ഹാര്‍പ്പന്‍ കോളിന്‍സ് ഇന്ത്യയാണ് പുറത്തിറക്കുന്നത്. സാനിയയും അച്ഛന്‍ ഇമ്രാന്‍ മിര്‍സയുംചേര്‍ന്നാണ് പുസ്തകമെഴുതിയത്.

We use cookies to give you the best possible experience. Learn more