സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കായിക താരമാണ് സാനിയ മിര്‍സ. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാന്‍ താരമെത്താറുണ്ട്.
ഇപ്പോഴിതാ പതിനൊന്നാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്കിന് ആശംസകളുമായി സാനിയ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഷുഹൈബിന് ആശംസകളുമായി സാനിയയെത്തിയത്.
‘പതിനൊന്ന് വര്‍ഷങ്ങള്‍, സുഖത്തിലും ദു:ഖത്തിലും സന്തോഷത്തിലും സങ്കടത്തിലും നമ്മള്‍ ഒരുമിച്ചാണ്. എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടവന് ആശംസകള്‍. കൂടുതല്‍ കാലങ്ങള്‍ താങ്കളെ ശല്യപ്പെടുത്താന്‍ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു’, സാനിയ ഇന്‍സ്റ്റഗ്രാമിലെഴുതി.
View this post on Instagram
ഷുഹൈബുമൊത്തുള്ള ചിത്രങ്ങളോടൊപ്പമായിരുന്നു സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 2010ലാണ് ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരമായ ഷുഹൈബ് മാലിക്കും വിവാഹിതരാകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Saniya Mirza Instagram Post