റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാനിയ അയ്യപ്പന്‍. ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ സാനിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. തുടര്‍ന്ന് മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ സാനിയ കഴിഞ്ഞ വര്‍ഷം തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന വനിത തിയേറ്ററിനെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ അയ്യപ്പന്‍. തന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ മാര്‍ക്കോ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നെന്നും അത് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും സാനിയ പറഞ്ഞു. താന്‍ നാട്ടിലെത്തി അയാളുടെ കൂടെ കാണാമെന്ന് പ്ലാന്‍ ചെയ്‌തെന്നും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
അടുത്ത ദിവസം ഏത് തിയേറ്ററില്‍ നിന്നാണ് കാണുന്നതെന്ന് ചോദിച്ചപ്പോള്‍ വനിത തിയേറ്ററില്‍ നിന്നാണെന്ന് മറുപടി തന്നെന്നും സാനിയ പറഞ്ഞു. അത് കേട്ടതും താന്‍ വരുന്നില്ലെന്ന് പറഞ്ഞെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. വനിത തിയേറ്ററില്‍ പോകാന്‍ തന്നെ പേടിയാണെന്നും സാനിയ പറഞ്ഞു. ആ തിയേറ്ററില്‍ സിനിമ കാണാനെന്ന പേരില്‍ വരുന്നവര്‍ എന്തൊക്കെ കോപ്രായങ്ങളാണ് കാണിക്കുന്നതെന്നും സാനിയ ചോദിച്ചു.
ചിലര്‍ ആ തിയേറ്ററില്‍ കാണിക്കുന്ന കോപ്രായങ്ങളും അതിന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൊടുക്കുന്ന പ്രാധാന്യവും അനാവശ്യമായി തോന്നാറുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. ചില സമയം അവരെ കാണുമ്പോള്‍ തനിക്ക് പാവം തോന്നാറുണ്ടെന്നും അവരുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വിഷമം വാരറുണ്ടെന്നും സാനിയ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സാനിയ അയ്യപ്പന്‍.
‘എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഷാന്‍ എന്ന വ്യക്തി. അവന്‍ ഈയടുത്ത് മാര്‍ക്കോ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നു. ആ കാരണം കൊണ്ട് മാര്‍ക്കോ കാണാന്‍ ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു. ആ സമയത്ത് ഞാന്‍ അബുദാബിയിലായിരുന്നു. നാട്ടിലെത്തിയിട്ട് അവന്റെ കൂടെ പടം കാണാമെന്ന് തീരുമാനിച്ചു. അവനോട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറയുകയും ചെയ്തു.
അടുത്ത ദിവസം നാട്ടിലെത്തിയപ്പോള്‍ അവനെ വിളിച്ചു, ഏത് തിയേറ്ററിലാണെന്ന് ചോദിച്ചപ്പോള്‍ വനിതയിലാണെന്ന് പറഞ്ഞു. ‘ഞാന്‍ അവിടെ പടം കാണാന്‍ വരുന്നില്ല’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എനിക്ക് ആ തിയേറ്ററില്‍ പോകാന്‍ തന്നെ പേടിയാണ്. എന്തൊക്കെ കോപ്രായങ്ങളാണ് അവിടെ സിനിമ കാണാന്‍ വരുന്നവര്‍ കാണിക്കുന്നത്.
കോമാളിത്തരം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകും. അതിനെ മുതലെടുക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുമുണ്ട്. ചില സമയത്ത് എനിക്ക് അവരെ കാണുമ്പോള്‍ പാവം തോന്നും,’ സാനിയ അയ്യപ്പന്‍ പറഞ്ഞു.
Content Highlight: Saniya Iyyappan says she doesn’t like to go to Vanitha theatre