ഡ്രസിങ്ങിന്റെ പേരില്‍ പലപ്പോഴും ജഡ്ജ് ചെയ്യപ്പെടുന്ന ആളാണ് താനെന്ന് പറയുകയാണ് സാനിയ ഇയ്യപ്പന്‍. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ശരീരം കാണിക്കാനല്ലേ ഇത്തരം ഡ്രെസ് ഇടുന്നതെന്ന് ചോദിക്കാറുണ്ടെന്നും എന്നാല്‍ ഇത് തന്റെ സ്വാതന്ത്ര്യമാണെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു.
‘അവാര്‍ഡ് ഫങ്ക്ഷനില്‍ വെച്ച് ഒരു അനുഭവമുണ്ടായിട്ടുണ്ട്. ഇന്നും എന്റെ അമ്മക്ക് അത് ഓര്‍ക്കുമ്പോള്‍ വിഷമമാണ്. ഫിലിം ഫെയറിന് അവാര്‍ഡ്‌സിന് പോയിരിക്കുകയാണ്. അതിന് തൊട്ടുമുമ്പുള്ള സമയത്തും ഈ ആര്‍ട്ടിസ്റ്റിനേയും അമ്മയേയും ഞാന്‍ കണ്ടിട്ടുണ്ട്. ആരാണെന്ന് ഞാന്‍ പറയുന്നില്ല. തൊലി കാണിച്ചതിന്റെ പേരിലായിരിക്കും അവള്‍ക്ക് അവാര്‍ഡ് കിട്ടിയത്, അല്ലാതെ എന്ത് ചെയ്തിട്ടാണ് ഇവള്‍ക്ക് അവാര്‍ഡ് കിട്ടുക എന്ന് അവര്‍ പറഞ്ഞു. ഞാനും അമ്മയും അത് കേട്ടു.
അവാര്‍ഡ്‌സിനൊന്നും പോവുമ്പോള്‍ എന്നോട് അധികം പേരും സംസാരിക്കുമെന്ന് തോന്നുന്നില്ല. വനിത അവാര്‍ഡ്‌സിന് ആദ്യം പോകുമ്പോള്‍ കുറച്ചുകൂടി ഒതുക്കത്തില്‍ ഡ്രസ് ചെയ്തുകൂടെ എന്ന് നേരിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്.
ശരീരം കാണിക്കാനാണോ ഇങ്ങനെ ഡ്രെസ് ചെയ്യുന്നതെന്ന് ചിലപ്പോള്‍ ആളുകള്‍ ചോദിക്കാറുണ്ട്, അതിനല്ല. എനിക്ക് ഫാഷന്‍ ഇഷ്ടമാണ്. ഐ ലവ് മൈ ബോഡി. മൈ ബോഡി, മൈ റൈറ്റ്, ഞാന്‍ പൈസ കൊടുത്ത് മേടിക്കുന്ന ഡ്രസ് ഞാനിടുന്നു. അതിലെന്താണ് പ്രശ്‌നം. അതിനര്‍ത്ഥം എനിക്ക് എന്റെ ശരീരം കാണിക്കണമെന്നല്ല.
സാനിയക്ക് എക്‌സ്‌പോസ് ചെയ്യാന്‍ ഇഷ്ടമുള്ളതുകൊണ്ടല്ലേ ഇങ്ങനെ ഡ്രസ് ചെയ്യുന്നതെന്ന് എന്റെ സുഹൃത്തുക്കള്‍ തന്നെ ചോദിച്ചിട്ടുണ്ട്. അതിന് എന്തിനാണ് ഉത്തരം കൊടുക്കുന്നത്. പണ്ടൊക്കെ ഞാന്‍ തര്‍ക്കിക്കുമായിരുന്നു. ഇപ്പോള്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല,’ സാനിയ പറഞ്ഞു.
Content Highlight: saniya iyyapan shares an experience in award show