യുവനടിമാരുടെ ഫോട്ടോഷൂട്ടും വസ്ത്രധാരണ രീതിയും എക്കാലവും സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആളുകളുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമാവാറുണ്ട്. സദാചാര കണ്ണുമായി അത്തരക്കാര്‍ എന്നും നടിമാരുടെ പിന്നാലെ തന്നെയാണ്.
തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കുന്നവരാണ് മിക്ക നടിമാരും. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സാനിയ ഈയ്യപ്പന്‍.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാനിയ തന്റെ പ്രതികരണം അറിയിക്കുന്നത്.
View this post on Instagram
‘മലയാളി നടിമാര്‍ക്ക് ഫാഷന്‍ ചേരില്ല, ഒരു ഷോര്‍ട്‌സ് ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ ചാന്‍സ് കിട്ടാനാണോ മോളൂസേ എന്ന കമന്റുകളും വരും,’ എന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ട്രെന്റിംഗായിരിക്കുന്ന ‘മമ്മ സെഡ് ദാറ്റ് ഇറ്റ് വാസ് ഓ.കെ’ എന്ന പാട്ടിനൊപ്പമാണ് സാനിയ വീഡിയോ ചെയ്തിരിക്കുന്നത്.
‘ഞാന്‍ സദാചാര പൊലീസുകാരോട് പറയുന്നത്,’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് സാനിയയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് തങ്ങളുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചതിന് കൈരളി ടി.വിയിലെ ലൗഡ്‌സ്പീക്കര്‍ എന്ന പരിപാടിയ്‌ക്കെതിരെ നായികയായ എസ്തര്‍ അനില്‍, ശ്രിന്ദ എന്നിവര്‍ രംഗത്തെത്തിയിരുന്നത്.
‘ഇത് 2021 ആണ് എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ, ഇനിയും ഇത്തരം പരിപാടികള്‍ ഇനി വിലപ്പോവില്ല. എല്ലാവരും (പലരും) ഇത്തരം ടോക്സിക് സ്വഭാവ രീതികളില്‍നിന്നും കാഴ്ചപ്പാടുകളില്‍ നിന്നുമൊക്കെ പിന്‍വാങ്ങാന്‍ ശ്രമിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പോരാടുകയും സ്വന്തം ശരീരം സ്നേഹിക്കുകയും ചെയ്യുന്ന കാലത്ത് ഇവിടെ ചിലര്‍ ഇരുപതിനായിരം അടി പിന്നോട്ട് പോവുകയാണ്,’ എന്നാണ് ശ്രിന്ദ മറുപടി പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Saniya Iyappan shares video against moral policing