|

തമിഴിലെ ആ സിനിമ പോലെ ഒന്ന് എനിക്ക് ഇതുവരെ കിട്ടാത്തതുകൊണ്ടാണ് മലയാളത്തില്‍ ഇപ്പോള്‍ സിനിമ ചെയ്യാത്തത്: സാനിയ അയ്യപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡീജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ സാനിയ ബാലതാരമായും വേഷമിട്ടിട്ടുണ്ട്. ക്വീനിന് ശേഷം ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാനും സാനിയക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും സാനിയ തന്റെ സാന്നിധ്യമറിയിച്ചു.

മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്യാതെ തമിഴില്‍ കൂടുതലായി ഫോക്കസ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ അയ്യപ്പന്‍. മലയാളത്തില്‍ നിന്ന് മനഃപൂര്‍വം ബ്രേക്ക് എടുക്കുന്നതല്ലെന്ന് സാനിയ പറഞ്ഞു. സിനിമകള്‍ കിട്ടാത്തതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യാത്തതെന്നും തമിഴിലാണ് തന്നെത്തേടി നല്ല അവസരങ്ങള്‍ വരുന്നതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

ഇരുഗപട്ര് പോലെ ഒരു സിനിമ തനിക്ക് ഇതുവരെ മലയാളത്തില്‍ നിന്ന് കിട്ടിയിട്ടില്ലെന്ന് സാനിയ പറഞ്ഞു. ആ സിനിമയില്‍ തന്റെ കഥാപാത്രത്തെ ബില്‍ഡ് ചെയ്ത രീതിയും അതിന്റെ ഡെപ്തും വളരെ മികച്ചതാണെന്ന് സാനിയ കൂട്ടിച്ചേര്‍ത്തു. ഇരുഗപട്ര് കണ്ട് ഒരുപാട് പേര്‍ തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നെന്നും സാനിയ അയ്യപ്പന്‍ പറഞ്ഞു.

സ്വര്‍ഗവാസല്‍ എന്ന സിനിമക്കായി താന്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. ഒരുമാസത്തോളം ആക്ടിങ് വര്‍ക് ഷോപ്പുകളില്‍ പങ്കെടുത്തിട്ടാണ് ആ സിനിമ ചെയ്തതെന്നും സാനിയ പറഞ്ഞു. ഒരുപാട് എഫര്‍ട്ട് ആ സിനിമക്ക് വേണ്ടി എടുത്തിട്ടുണ്ടെന്നും ആ സിനിമയില്‍ തന്നെക്കണ്ടാല്‍ അത് താനാണെന്ന് പറയില്ലെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ഇക്കാര്യം പറഞ്ഞത്.

‘സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ആഗ്രഹമൊന്നും ഇപ്പോള്‍ ഇല്ല. മലയാളത്തില്‍ നിന്ന് സിനിമകള്‍ കിട്ടാത്തതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ എന്നെ മലയാളത്തില്‍ കാണാത്തത്. ‘ചെന്നൈയില്‍ സെറ്റിലായതുകൊണ്ടാണോ തമിഴില്‍ മാത്രം സിനിമ ചെയ്യുന്നത്’ എന്ന് പലരും എന്നോട് ഇപ്പോള്‍ ചോദിക്കാറുണ്ട്. എനിക്ക് തമിഴില്‍ കിട്ടുന്നതുപോലുള്ള വേഷങ്ങള്‍ മലയാളത്തില്‍ നിന്ന് കിട്ടാത്തതുകൊണ്ടാണ് അത്.

ഇരുഗപട്ര് പോലൊരു സിനിമ എനിക്ക് മലയാളത്തില്‍ നിന്ന് ഇതുവരെ കിട്ടിയിട്ടില്ല. അതുപോലൊരു കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല. ആ ക്യാരക്ടറിന്റെ ഡെപ്തും അതിനെ ബില്‍ഡ് ചെയ്ത രീതിയും വളരെ മനോഹരമായിരുന്നു. അതുപോലെ സ്വര്‍ഗവാസലിലെ ക്യാരക്ടറിന് വേണ്ടി നല്ലോണം എഫര്‍ട്ട് ഇട്ടിട്ടുണ്ട്. ഒരുമാസത്തോളം ആക്ടിങ് വര്‍ക്ക് ഷോപ്പ് ചെയ്തിട്ടാണ് ആ സിനിമ ചെയ്തത്. ആ പടത്തില്‍ എന്നെ കണ്ടാല്‍ അത് ഞാനാണെന്ന് പറയുകയേ ഇല്ല,’ സാനിയ അയ്യപ്പന്‍ പറയുന്നു.

Content Highlight: Saniya Iyappan saying she don’t get characters like Irugapattru in Malayalam

Video Stories