സീ ന്യൂസിലെ “ഫത്ഹ കാ ഫത്‌വ” എന്ന പരിപാടിയിലായിരുന്നു സാജിദ് റാഷിദിന്റെ വിവാദ പരാമര്‍ശം. എല്ലാ മുസ്‌ലീം സ്ത്രീകളും ബുര്‍ഖ ധരിക്കണോ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോഴായിരുന്നു സാനിയയെ വിമര്‍ശിച്ച് സാജിദ് രംഗത്തെത്തിയത്.
മുംബൈ: ലെഹങ്കയണിഞ്ഞുള്ള ചിത്രം ഫേസ്ബുക്കിലിട്ടതിനെതിരായ മതമൗലിക വാദികളുടെ സൈബര്‍ ആക്രമണത്തിനു പിന്നാലെ ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്രധാരണം വീണ്ടും ചര്‍ച്ചയാകുന്നു. കോര്‍ട്ടില്‍ കളിക്കുമ്പോള്‍ സാനിയ ധരിക്കുന്ന വസ്ത്രം അനിസ്‌ലാമികമാണെന്നും ലൈംഗികത ഉണര്‍ത്തുന്നതാണെന്നും മുസ്‌ലിം മത പണ്ഡിതന്‍ സാജിദ് റാഷിദാണ് ടെലിവിഷന്‍ ഷോയില്‍ ഉന്നയിച്ചത്.
സീ ന്യൂസിലെ “ഫത്ഹ കാ ഫത്‌വ” എന്ന പരിപാടിയിലായിരുന്നു സാജിദ് റാഷിദിന്റെ വിവാദ പരാമര്‍ശം. എല്ലാ മുസ്‌ലീം സ്ത്രീകളും ബുര്‍ഖ ധരിക്കണോ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോഴായിരുന്നു സാനിയയെ വിമര്‍ശിച്ച് സാജിദ് രംഗത്തെത്തിയത്.
“സാനിയയുടെ വസ്ത്ര ധാരണം നിയമപരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ഇത് ലൈംഗികത ഉണര്‍ത്തുന്നതാണ് അത് കൊണ്ട് തന്നെ ഇസ്‌ലാമിക വിരുദ്ധവുമാണെന്നും” റാഷിദ് പറഞ്ഞു.
ഇസ്‌ലാമിക രീതിക്കനുസരിച്ച് കളിക്കാന്‍ കഴിയില്ലെങ്കില്‍ സാനിയ കളി അവസാനിപ്പിക്കണമെന്നും സാജിദ് കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായിട്ടല്ല സാനിയയുടെ കളിക്കളത്തിലെ വസ്ത്ര ധാരണത്തെപ്പറ്റി മതത്തിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ നേരത്തെ സാനിയക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിട്ടുമുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച സാനിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു നേരെയും സൈബര്‍ സദാചാര വാദികളുടെ ആക്രമണമുണ്ടായിരുന്നു. ക്രിക്കറ്റ് താരം ഷമി ഭാര്യയുമൊത്ത് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു നേരെയും സമാന ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.