|

ഞാന്‍ എന്തിട്ടാലും പ്രശ്‌നം; സാരിയുടുത്താല്‍ തള്ളച്ചി എന്നു പറയും, ബിക്കിനി ഉടുത്താല്‍ സംസ്‌കാരമില്ലാത്തവള്‍: സാനിയ അയ്യപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡീജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ സാനിയ ബാലതാരമായും വേഷമിട്ടിട്ടുണ്ട്. ക്വീനിന് ശേഷം ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാനും സാനിയക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും സാനിയ തന്റെ സാന്നിധ്യമറിയിച്ചു.

ലൂസിഫറിലും സിനിമയുടെ രണ്ടാം ഭാഗമായ ഏറ്റവും പുതിയ ചിത്രം എമ്പുരാനിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ ഡ്രസിങ്ങിനെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് സാനിയ.

ഒരു ഇന്‍ഫ്‌ളൂവന്‍സര്‍ എന്ന നിലയില്‍ എല്ലാ തരത്തിലുളള വസ്ത്രങ്ങളും ധരിക്കണമെന്നുള്ള പ്രഷര്‍ ഒന്നും തനിക്കില്ലെന്നും പക്ഷേ താന്‍ എന്ത് ഡ്രസ് ഇട്ടാലും ആളുകള്‍ വളരെ നെഗറ്റീവായ കമന്റുകളാണ് പറയാറുള്ളതെന്നും സാനിയ പറയുന്നു. സാരിയുടുത്തുള്ള ഫോട്ടോയാണങ്കില്‍ പ്രായമുള്ള അമ്മച്ചിയെപോലുണ്ടെന്നും ബിക്കിനി ഉടുത്തോ മറ്റുമുള്ള ഫോട്ടോയാണെങ്കില്‍ സംസ്‌കാരമില്ലാത്തവള്‍ എന്നൊക്കെ പറയുമെന്നും സാനിയ അയ്യപ്പന്‍ പറയുന്നു. ഐ. ആം വിത്ത് ധന്യവര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാനിയ.

‘മര്യാദയ്ക്ക് ഇത് ഇട്ടോ എന്നാലെ ഞങ്ങള്‍ ലൈക്ക് അടിക്കൂ എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്. സാരിയുടുത്താല്‍ പറയും, അയ്യോ തള്ളച്ചിയായി ഇരുപത്തിരണ്ട് വയസേ ഉള്ളൂവെങ്കിലും മുപ്പത് വയസുള്ള തള്ളച്ചിയെ പോലെയാണ് ഇരിക്കുന്നത്. ബിക്കിനി ഇട്ടിരിക്കുന്ന ഫോട്ടോ കണ്ടാല്‍ പറയും സംസാകാരം ഇല്ല. വീട്ടില്‍ അമ്മയും അച്ഛനുമില്ലേ അങ്ങനെ എന്തൊക്കെയോ.

നമ്മള്‍ എന്ത് ചെയ്താലും ഇന്റെര്‍നെറ്റില്‍ പ്രശ്‌നമാണ്. എന്താണന്നറിയില്ല ഞാന്‍ എന്ത് ചെയ്താലും ആളുകള്‍ക്ക് പ്രശ്‌നമാണ്. ഒരു സാരിയുടുത്തിട്ടുള്ള ഫോട്ടോയുടെ താഴത്തെ കമന്റസാണ്, ഇരുപത്തിരണ്ട് വയസേ ഉള്ളൂ ഒരു മുപ്പത്തിരണ്ട് വയസായ അമ്മച്ചിയെ പോലെയിരിക്കുവാണ് സാരിയുടുത്ത്. അപ്പോള്‍ പിന്നെ ഞാന്‍ ന്‍ നൈറ്റി ഇട്ടിട്ട് വരണോ പര്‍ദ ഇട്ടിട്ട് വരണോ,’സാനിയ അയ്യപ്പന്‍ പറയുന്നു.

Content Highlight: Saniya ayyappan about peoples negative comments on her dressing in  social media

Video Stories