തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ
Kerala News
തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2024, 8:25 am

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ. കയ്യിൽ പെട്രോളുമായി രണ്ടുപേർ കോർപറേഷൻ മുന്നിലുള്ള മരത്തിൽ കയറുകയും അത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. കോർപ്പറേഷന് മുന്നിൽ 16 ദിവസമായി കുടിൽ കെട്ടി സമരം നടത്തി വരികയാണ് ശുചീകരണ തൊഴിലാളികൾ.

കോർപറേഷന് പുതിയ നിയമനം നടത്തുന്നതോടെ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടും എന്ന അവസ്ഥയാണിപ്പോൾ. 15 വർഷത്തോളമായി തങ്ങൾ ഈ ജോലി ചെയ്യുന്നുണ്ടെന്നും അത് തിരികെ വേണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

16 ദിവസത്തെ സമരത്തിന് പിന്നാലെയാണ് ആത്മഹത്യ ഭീഷണിയുമായി തൊഴിലാളികൾ മുന്നോട്ടെത്തിയത്. ഇവർ കോർപറേഷന്റെ കരാർ തൊഴിലാളികളോ കോർപ്പറേഷന്റെ അംഗീകൃത തൊഴിലാളികളോ അല്ല. കഴിഞ്ഞ 15 വർഷത്തിലേറെയായി തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള ഫ്ലാറ്റുകളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം ശേഖരിച്ച് നിർമാർജ്ജനം ചെയ്ത് വരുന്ന തൊഴിലാളികളാണ്.

 

ഇവർ കോർപ്പറേഷന്റെ തൊഴിലാളികൾ അല്ലാത്തതിനാൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ലാത്തതിനാലാണ് ഇവർ സമരത്തിന് മുന്നിട്ടിറങ്ങിയത്. തുടർന്ന് തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി അനുനയ ചർച്ചക്കായി എത്തിയിട്ടുണ്ട്.

 

 

updating…

 

Content Highlight: Sanitation workers threatened to commit suicide in front of Thiruvananthapuram Corporation