നിപ അതിജീവനത്തിന്റെ മാത്രം കഥയല്ല, അവഗണനയുടേത് കൂടിയാണ്; നിപ കാലത്തെ ശുചീകരണ തൊഴിലാളികള്‍ വീണ്ടും നിരാഹാരസമരത്തിലേക്ക്‌
മുഹമ്മദ് ഫാസില്‍

കോഴിക്കോട്‌: അതിജീവനത്തിന്റെ പ്രതീകമായി നിപ കാലത്തിന്റെ വാര്‍ഷികം ആചരിക്കുമ്പോഴും, നിപയെ ചെറുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ശുചീകരണ തൊഴിലാളികള്‍ സമരത്തിലാണ്. സ്ഥിരം നിയമനം എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതു വരെ വീണ്ടും അനിശ്ചിത കാല സമരത്തിനൊരുങ്ങുകയാണ് നിപാ കാലത്തെ ശുചീകരണ തൊഴിലാളികള്‍.

നിപ കാലത്ത് മെഡിക്കല്‍ കോളജില്‍ ജോലിചെയ്തിരുന്ന താത്കാലിക ജീവനക്കാര്‍ പിരിച്ചു വിടലിനെ തുടര്‍ന്ന് ജനുവരി നാലിന് തൊഴിലാളികള്‍ സമരം ആരംഭിച്ചിരുന്നു.

നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജീവനക്കാരെല്ലാം ഭീതി മൂലം മാറിനിന്നപ്പോള്‍ പ്രതിസന്ധിയിലായ ആരോഗ്യ മേഖലയെ പിടിച്ചു നിര്‍ത്തിയത് അന്ന് ജോലി ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്ന ഈ 45 ജീവനക്കാരാണ്.

എന്നാല്‍ പിന്നീട് സമരം ഒത്തു തീര്‍പ്പാക്കിയെങ്കിലും സ്ഥിരം ജോലിയെന്ന ഉറപ്പ് ഇതു വരെ പാലിക്കപ്പെട്ടിട്ടില്ല. ഇതാണ് വീണ്ടും നിപാ കാലത്തെ ശുചീകരണ തൊഴിലാളികളെ വീണ്ടും സമരത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.

ജോലി നല്‍കാമെന്ന് ഉറപ്പു നല്‍കി തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും സര്‍ക്കാര്‍. എന്നാല്‍ നീണ്ടുപോകുന്ന കാത്തിരിപ്പ് ഇവരുടെ പ്രതീക്ഷകള്‍ നശിപ്പിക്കുകയാണ്.

മുഹമ്മദ് ഫാസില്‍
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.