|

നഗരസഭയുടെ ശുചീകരണ തൊഴിലാളികളുടെ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ 7,000ത്തോളം എന്‍ജിനിയര്‍മാരും ബിരുദധാരികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ക്കായുള്ള തസ്തികയിലേക്ക് അയച്ച അപേക്ഷിച്ചകരില്‍ എന്‍ജിനിയര്‍മാരും ബിരുദ ധാരികളും ഡിപ്ലോമക്കാരും.

549 തസ്തികകളിലേക്ക് 7000ത്തോളം വരുന്ന എന്‍ജിനിയര്‍മാരും ബിരുദധാരികളുമാണ് അഭിമുഖത്തിനും സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കുമായെത്തിയത്.

പരിശോധനയ്ക്കിടെ 70 ശതമാനം പേരും കുറഞ്ഞത് എസ്.എസ്.എല്‍.സി പാസായവരാണെന്ന് കണ്ടെത്തി. അതില്‍ തന്നെ മിക്കവാറും പേര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരാണ്. എന്‍ജിനിയര്‍മാര്‍, ഡിപ്ലോമക്കാര്‍, ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരുമൊക്കെയാണ് ഉള്ളത്.

ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ പ്രൈവറ്റ് കമ്പനികളിലൊക്കെ പണിയെടുത്തിട്ടുള്ളവരാണ്. പക്ഷെ 15,700 രൂപയ്ക്ക് തുടങ്ങുന്ന സര്‍ക്കാര്‍ ജോലിയാണ് ഇവരെ ആകര്‍ഷിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

കഴിഞ്ഞ പത്തു വര്‍ഷമായി കോണ്‍ട്രാക്ടില്‍ ഈ പണിയെടുക്കുന്നവരും സ്ഥിരനിയമനത്തിന് അപേക്ഷിച്ചവരുണ്ട്.

ബിരുദധാരികളായ അപേക്ഷകരില്‍ പലര്‍ക്കും അവരുടെ യോഗ്യത അനുസരിച്ചുള്ള ജോലി ലഭിക്കാത്തതുകൊണ്ടും വീട്ടില്‍ സാമ്പത്തികമായി സഹായിക്കേണ്ടതുകൊണ്ടും സ്വകാര്യ മേഖലകളില്‍ തൊഴിലിന് ഒരു ഉറപ്പുമില്ലാതെ 6,000 രൂപയ്ക്കും 7,000 രൂപയ്ക്കും വേണ്ടി ജോലി ചെയ്യേണ്ടി വരുന്നതിനാലുമാണ് പലരും ഈ തൊഴിലിന് അപേക്ഷിച്ചിട്ടുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം ശുചീകരണ തൊഴിലാളികളുടെ കാര്യമെടുത്താല്‍ തൊഴിലാളികള്‍ക്ക് 20,000 രൂപയ്ക്കടുത്ത് ശമ്പളം ലഭിക്കും. രാവിലെ മൂന്നു മണിക്കൂര്‍, വൈകുന്നേരം മൂന്ന് മണിക്കൂര്‍ എന്നിങ്ങനെ ജോലിചെയ്താല്‍ മതിയാകും. മാത്രമല്ല, ഇടവേളകളില്‍ മറ്റെന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്യാനും സാധിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നഗരസഭ ഇത്തവണ 2,000 പേരെ സ്ഥിരമായും 500 പേരെ കോണ്‍ട്രാക്ടിലും നിയമിക്കുന്നുണ്ട്.