സാ​നി​റ്റ​റി നാ​പ്കി​ൻ @ 1രൂപ
Life Style
സാ​നി​റ്റ​റി നാ​പ്കി​ൻ @ 1രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 7:22 pm

മാ​സം തോ​റും സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ​ക്കാ​യി മു​ട​ക്കു​ന്ന തു​ക ഇ​നി വെ​ട്ടി​ച്ചു​രു​ക്കാം.​ഒ​രു രൂ​പ​യ്ക്ക് സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ വി​പ​ണി​യി​ലെ​ത്തു​ന്നു .​ജ​ൻ ഔ​ഷ​ധി വ​ഴി സു​വി​ധ ബ​യോ​ഡീ​ഗ്രേ​ഡ​ബി​ൾ നാ​പ്കി​നു​ക​ളാ​ണ് വി​ൽ​പ്പ​ന​യ്ക്കെ​ത്തു​ന്ന​ത്.​ നാ​ല് നാ​പ്കി​നു​ക​ളു​ടെ ഒ​രു പാ​യ്ക്ക​റ്റി​ന് 4 രൂ​പ കൊ​ടു​ത്താ​ൽ മ​തി​യാ​കും. നി​ല​വി​ൽ 10 രൂ​പ​യാ​ണ് വി​ല. ക​ഴി​ഞ്ഞ വ​ർ​ഷം 2.2 കോ​ടി സു​വി​ധ നാ​പ്കി​നു​ക​ൾ ജ​ൻ ഔ​ഷ​ധി​യി​ലൂ​ടെ വി​റ്റ​ഴി​ക്ക​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്.

2019 ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​മാ​യി​രു​ന്നു നാ​പ്കി​നു​ക​ളു​ടെ വി​ല കു​റ​യ്ക്കു​മെ​ന്ന​ത്. ഉ​ൽ​പാ​ദ​ന​ച്ചെ​ല​വി​ൽ സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നി​ർ​മ്മാ​താ​ക്ക​ൾ ത​യ്യാ​റാ​യ​തോ​ടെ​യാ​ണ് ഒ​രു രൂ​പ​യ്ക്ക് ഇ​ത് വി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. കു​റ​ഞ്ഞ ചെ​ല​വി​ൽ സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി 2018 മാ​ർ​ച്ചി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു.

2018 മെ​യ് മു​ത​ൽ ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. 2.2 കോ​ടി സാ​നി​റ്റ​റി നാ​പ്കി​നു​ക​ളാ​ണ് ഒ​രു വ​ർ​ഷ​ത്തി​ൽ വി​റ്റ​ഴി​ച്ച​ത്. ഇ​പ്പോ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ൽ​പ്പ​ന ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.