യു.എസ്.ഓപ്പണ്‍: സാനിയ സംഖ്യം സെമിയില്‍
DSport
യു.എസ്.ഓപ്പണ്‍: സാനിയ സംഖ്യം സെമിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2013, 5:21 pm

[]ന്യൂയോര്‍ക്ക്: ലിയാണ്ടര്‍ പെയ്‌സിന് പിന്നാലെ സാനിയ മിര്‍സ സംഖ്യവും യു.എസ്് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. വനിതാ ഡബ്ബിള്‍സിലാണ് സാനിയയും കൂട്ടുകാരി ചൈനയുടെ ജി സെങ്ങും ഉള്‍പ്പെടുന്ന സംഖ്യം സെമിയിലെത്തിയത്.[]

നാലാം സീഡും നിലവിലെ ചാംപ്യന്മാരുമായ സുവയി സീഹ്, ഷുവയ് പെങ്് സംഖ്യത്തെയാണ് ഇന്തോ- ചൈന സംഖ്യം തകര്‍ത്തത്. ഒരു മണിക്കൂര്‍ 50 മിനിട്ട് നീണ്ട് നിന്ന് പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയയും കൂട്ടുകാരിയും ചേര്‍ന്ന് എതിരാളികളെ തകര്‍ത്തത്.

ഇതാദ്യമായാണ് സാനിയ യു.എസ് ഓപ്പണ്‍ സെമിഫൈനലിലെത്തുന്നത്. സെമിയില്‍ അഷ്‌ലെയ് ബാര്‍ടി- കെസി ഡെല്ലക്വാ സംഖ്യമാണ് സാനിയ-ജി സെങ് സംഖ്യത്തിന്റെ എതിരാളികള്‍.

കഴിഞ്ഞ ദിവസം ലിയാണ്ടര്‍ പെയ്‌സും കൂട്ടുകാരന്‍ ചെക്ക റിപ്പബ്ലിക്കിന്റെ റൊഡാക് സെറ്റപാനക്കും ചേര്‍ന്ന കൂട്ട് കെട്ട് പുരുഷ ഡബ്ബിള്‍സിന്റെ സെമിയിയിലെത്തിയിരുന്നു. ടോപ് സീഡുകളായ് ബോബ്- മൈക്ക് ബ്രയാന്‍ സഹോദരങ്ങളാണ് സെമിയില്‍ ഇവരുടെ എതിരാളികള്‍